ബയേൺ മ്യൂണിക്കിന്റെ ഡച്ച് താരത്തെ നോട്ടമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്, ശ്രമങ്ങൾക്ക് തടസമായി നിൽക്കുന്നത് ആരാധകർ നൽകുന്ന പണി; താരത്തിന്റെ നിലപാട് ഇങ്ങനെ

2023 – 24 കാലയളവിൽ പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫിനിഷ് ചെയ്തത്. ഏറ്റവും മോശം സീസണുകളിൽ ഒന്നായിരുന്നു അത്. എന്നിരുന്നാലും കഴിഞ്ഞ സീസണിൽ എഫ് എ കപ്പ് ഫൈനലിൽ ബദ്ധവൈരികളായ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചു യുണൈറ്റഡ് ട്രോഫി നേടിയിരുന്നു. എഫ് എ കപ്പ് നേട്ടം അവരുടെ യൂറോപ്പ ലീഗ് പ്രതീക്ഷ നിലനിർത്തുകയും ചെയ്തു. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം പുതിയ സീസൺ തുടങ്ങാനിരിക്കെ അവരവരുടെ ക്ലബ്ബുകളിലേക്ക് പുതിയ താരങ്ങളെയും കോച്ചിങ്ങ് സ്റ്റാഫുകളെയുമൊക്കെ എത്തിക്കാനുള്ള ശ്രമങ്ങളിലാണ് സമ്മർ ട്രാൻസ്ഫർ വിന്ഡോയിലാണ് പ്രധാനമായും ക്ലബ്ബുകൾ അവരെ ഉടച്ചു വാർക്കുന്നത്.

പ്രശസ്ത ഇറ്റാലിയൻ ഫുട്ബോൾ ജേർണലിസ്റ് ഫാബ്രിസിയോ റൊമാനൊയുടെ റിപ്പോർട്ട് പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും വലിയ ടാർഗറ്റ് ബയേൺ മ്യൂണിക്കിന്റെ മത്തിസ് ഡിലിറ്റ് ആണ്. ഫ്രഞ്ച് താരം റാഫേൽ വരാൻ കരാർ തീർന്ന് ക്ലബ് വിട്ടതോടെ ആ ഒഴിവിലേക്കാണ് ഡിലിറ്റിനെ യുണൈറ്റഡ് പരിഗണിക്കുന്നത്. ആദ്യ ഘട്ടത്തിൽ എവെർട്ടന്റെ ഇംഗ്ലീഷ് സെന്റർ ബാക്ക് ജെറാഡ് ബ്രാന്ത്വൈറ്റിനെ നോക്കിയെങ്കിലും ഈ നീക്കം ചെലവേറിയതാണ് എന്ന് കണ്ട് ഉപേക്ഷിക്കുകയായിരുന്നു.

ഡച്ച് ഡിഫൻഡർ മത്തിസ് ഡിലിറ്റ് കഴിഞ്ഞ സീസണിൽ ബയേൺ മ്യൂണിക്കിനായി മത്സരങ്ങളിൽ ഉടനീളം 30 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2027 വരെ ബവേറിയക്കാരുമായി 24-കാരൻ കരാറിലേർപ്പെട്ടിട്ടുണ്ടെങ്കിലും ഈ സീസണിൽ ക്ലബ് വിട്ട് പോവാൻ അദ്ദേഹത്തെ അനുവദിച്ചേക്കാം. ബ്രാന്ത്‌വെയ്റ്റിനേക്കാൾ ചെലവ് കുറവായിരിക്കും ഈ ഡീൽ എന്ന് യുണൈറ്റഡ് മനസിലാക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച് ടെൻ ഹാഗിന്റെ അയാക്സിൽ വെച്ച് കളിച്ചിട്ടുള്ള മത്തിസ് ഡിലിറ്റ് ഓൾഡ് ട്രാഫോർഡിൽ ടെൻ ഹാഗുമായി വീണ്ടും ഒന്നിക്കുന്നതിന് തയ്യാറാണെന്ന് ദി ഡെബ്രീഫ് പോഡ്‌കാസ്റ്റിൽ റൊമാനോ പ്രസ്താവിച്ചു.

ബാഴ്‌സലോണയുടെ സെന്റർ ബാക്ക് റൊണാൾഡ്‌ അറോഹോയെ ക്ലബ്ബിലെത്തിക്കാൻ നോക്കിയിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് നിലവിൽ പൂർണമായും മത്തിസ് ഡിലിറ്റ് ഡീലിൽ ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുകയാണ്. അതെ സമയം ജർമനിയിൽ മത്തിസ് ഡിലിറ്റിനെ വിൽക്കരുതെന്ന് പറഞ്ഞു കൊണ്ട് ബയേൺ മ്യൂണിക്കിന്റെ ഒരു കൂട്ടം ആരാധകർ പെറ്റിഷൻ ഒപ്പുവെക്കാൻ തുടങ്ങിയിട്ടുണ്ട്. നിലവിൽ മത്തിസ് ഡിലിറ്റ് ഈ ഡീലിന് സമ്മതം മൂളിയിട്ടുണ്ട്. ക്ലബ്ബുമായി ഒരു തുക ഉറപ്പിക്കാൻ കഴിഞ്ഞാൽ ഉടനെ തന്നെ ഈ ട്രാൻസ്ഫർ നടക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Latest Stories

ജമ്മുവില്‍ ഭീകരാക്രമണത്തില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു; ആറ് സൈനികര്‍ക്ക് പരിക്ക്, ഏറ്റുമുട്ടല്‍ തുടരുന്നു

കലോത്സവത്തിനിടെ കടന്നുപിടിച്ചു; കുസാറ്റ് സിന്റിക്കേറ്റ് അംഗം പികെ ബേബിയ്‌ക്കെതിരെ വിദ്യാര്‍ത്ഥിനിയുടെ പരാതി

ജമ്മു കശ്മീരില്‍ സൈന്യത്തിന് നേരെ ഭീകരാക്രമണം; രണ്ട് സൈനികര്‍ക്ക് പരിക്ക്

തദ്ദേശ സ്വയംഭരണ വകുപ്പ് മുന്‍ ജോയിന്റ് ഡയറക്ടര്‍ സബീന പോള്‍ അന്തരിച്ചു

'ഗതാഗത നിയമങ്ങള്‍ക്ക് പുല്ലുവില'; ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്രയ്‌ക്കെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

ചെൽസിയിൽ അടിമുടി മാറ്റത്തിനായി ആഹ്വാനം ചെയ്ത് കോച്ച് എൻസോ മരെസ്ക

'രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ബിജെപിയെ കുറിച്ച്'; ഹിന്ദു മതത്തില്‍ അക്രമത്തിന് സ്ഥാനമില്ല; പിന്തുണച്ച് ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ് സരസ്വതി

മോദി കാണാന്‍ കൂട്ടാക്കാത്ത മണിപ്പൂരിലേക്ക് രാഹുലിന്റെ യാത്ര

മോസ്‌കോയിലേക്ക് മോദിയും വടക്കു കിഴക്ക് രാഹുലും പറയുന്ന രാഷ്ട്രീയം; മോദി കാണാന്‍ കൂട്ടാക്കാത്ത മണിപ്പൂരിലേക്ക് രാഹുലിന്റെ യാത്ര

ഇംഗ്ലണ്ട് vs നെതെർലാൻഡ് സെമി ഫൈനലിലെ പ്രീമിയർ ലീഗ് സ്വാധീനം ആവേശകരമായ കളി ഉറപ്പാക്കുമെന്ന് മുൻ ഡച്ച് ഡിഫൻഡർ