മുംബൈ ഓടി കണ്ടം വഴി തന്നെ! അമ്പരപ്പിച്ച് മഞ്ഞപ്പട

കേരള ബ്ലാസ്റ്റേഴ്‌സ്-മുംബൈ സിറ്റി മത്സരത്തില്‍ അമ്പരപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍. എവേ ഗ്രൗണ്ടിലാണ് മത്സരമെങ്കിലും സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്‌സിന്റെ 12ാമനാണെന്ന് വീണ്ടും തെളിയിച്ചു. മുംബൈ സ്‌പോര്‍ട്‌സ് അറീനയിലായിരുന്നു മത്സരം. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട നേരത്തെ മത്സരത്തിന് മുമ്പ് തന്നെ ആരാധകരെ സ്റ്റേഡിയത്തിലേക്ക് ക്ഷണിച്ചിരുന്നു.

എതിര്‍ടീമിനെ പോലും നാണിപ്പിക്കുന്ന ജനക്കൂട്ടമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന് പിന്തുണയുമായി മുംബൈയില്‍ എത്തിയത്. ബ്ലാസ്റ്റേഴ്‌സ്…ബ്ലാസ്റ്റേഴ്‌സ് എന്ന ആര്‍പ്പുവിളികളോടെയാണ് മഞ്ഞപ്പട സ്വന്തം ടീമിനെ പിന്തുണച്ചത്. റെനെ മ്യൂലന്‍സ്റ്റീന്റെ കീഴില്‍ പ്രതിസന്ധിയിലായിരുന്ന ടീമിനെ പിന്തുണച്ച ആരാധകര്‍ക്ക് തുടര്‍ച്ചയായ രണ്ട് ജയങ്ങളോടെ ബ്ലാസ്‌റ്റേഴ്‌സ് നന്ദി അറിയിച്ചു.

https://www.facebook.com/472684643105448/videos/518588855181693/

മത്സര ശേഷം ആരാധകര്‍ക്കടുത്തേക്കെത്തിയ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ കയ്യടിച്ചാണ് ആരാധകര്‍ക്ക് നന്ദിയറിച്ചത്.

https://www.facebook.com/IndianSuperLeague/videos/921187421390515/

മുംബൈ സിറ്റിക്കെതിരേ നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്നു. ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ജയമാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. 23ാം മിനുട്ടില്‍ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിന്റെ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് മുംബൈയെ കീഴടക്കിയത്.

ഡല്‍ഹിക്കെതിരേ ഹാട്രിക്ക് മികവോടെ ഫോമിലേക്ക് തിരിച്ചെത്തിയ കനേഡിയന്‍ താരമായ ഹ്യൂം മുംബൈക്കെതിരേയും ഫോം തുടര്‍ന്നു. 23ാം മിനുട്ടില്‍ പെക്കൂസണ്‍ നല്‍കിയ പാസില്‍ നിന്നാണ് ഹ്യൂം മുംബൈ വലകുലുക്കിയത്. ഇതോടെ പോയിന്റ് പട്ടികയില്‍ മുന്നേറാനും ബ്ലാസ്റ്റേഴ്സിന് സാധിച്ചു.