കളിക്കു മുമ്പെ ബെംഗളൂരുവിനെ 'തോല്‍പ്പിച്ച്' മഞ്ഞപ്പട

കേരള ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു എഫ്‌സി മത്സരത്തിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ആരാധകരുടെ നീക്കത്തില്‍ ബ്ലാസ്റ്റേഴ്‌സിന് ആദ്യ ലീഡ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടമാകും എന്നതിനെക്കാള്‍ ഇന്ത്യയിലെ രണ്ട് പ്രമുഖ ആരാധക കൂട്ടങ്ങള്‍ നേര്‍ക്കുനേര്‍ വരുന്ന പോരാട്ടം എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.

മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മ മഞ്ഞപ്പട നടത്തിയ പ്രകടനമാണ് ബെംഗളൂരു എഫ്‌സിയെ ഞെട്ടിപ്പിച്ചിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള ക്രിസ്മസ് തൊപ്പിയണിഞ്ഞെത്തിയ മഞ്ഞപ്പടയാരാധകര്‍ സ്റ്റേഡിയം പരിസരത്ത് നടത്തിയ കൂറ്റന്‍ റാലി ബെംഗളൂരുവിന്റെ ആരാധക കൂട്ടായ്മയായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിന് ശക്തമായ മുന്നറിയിപ്പാണ് നല്‍കുന്നത്.

വൈകുന്നേരം 5.30നാണ് ബെംഗളൂരുവിനെതിരേ ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം. കേരള ബ്ലാസ്‌റ്റേഴ്‌സിനെ അപേക്ഷിച്ച് ഇന്നത്തെ മത്സരം നിര്‍ണായകമാണ്.

https://www.facebook.com/manjappadaKBFCfans/videos/1805235113110315/