Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

ഇവനെ നോക്കിവച്ചോ,ഭാവിയില്‍ ബ്രസീലിനായി പന്തുതട്ടുമെന്ന് ആരാധകര്‍ ; റയല്‍ ഡ്രസ്സിംഗ്റൂമില്‍ താരമായി ജൂനിയര്‍ മാഴ്സെല്ലോ

, 7:05 pm

റഷ്യന്‍ ലോകകപ്പിന് തയ്യാറെടുക്കുകയാണ് ബ്രസീലിയന്‍ സൂപ്പര്‍ താരം മാഴ്‌സെല്ലോ. എന്നാല്‍ 2018 ലോകകപ്പിനു മുമ്പ് 2030 ലോകകപ്പിനേക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച. എന്തെന്നോ ഭാവി ബ്രസീല്‍ ടീമില്‍ പന്തുതട്ടാന്‍ ഒരു ജൂനിയര്‍ മാഴ്‌സെല്ലോ വളര്‍ന്നുവരുന്നതിനേക്കുറിച്ചാണ് ഫുട്‌ബോള്‍ ലോകത്ത ചര്‍ച്ചമുഴുവന്‍.

ജൂനിയര്‍ മാഴ്‌സെല്ലോ റയലിലെ 11 കളിക്കാരുമായി ഹെഡര്‍ കളിച്ച് പന്ത് ലക്ഷ്യത്തിലെത്തിക്കുന്ന വീഡിയോയാണ് സമൂപമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. എട്ടുവയസുകാരന്‍ എന്‍സോ വിയേര റയല്‍മാഡ്രിഡിന്റെ സൂപ്പര്‍ താരങ്ങളായ റാമോസ്,മോഡ്രിച്ച് ഉള്‍പ്പടെയുള്ളവര്‍ക്കൊപ്പമാണ് ഡ്രസ്സിംഗ്‌റൂമില്‍ സമയംചെലവിട്ടത്.

 

ലക്ഷ്യം നേടിയ എന്‍സോയെ എടുത്തുയര്‍ത്തി ആഘോഷിക്കുന്നുമുണ്ട് റയല്‍ താരങ്ങള്‍. മാര്‍സെലോ ഇതിന്റെ വീഡിയോ ഷെയര്‍ ചെയ്തതിന് പിന്നാലെ തന്നെ വീഡിയോ വൈറലായി കഴിഞ്ഞു. ക്രിസ്റ്റ്യാനോയുടെ അഭാവം മാത്രമാണ് വീഡിയോയില്‍ ആരാധകരെ നിരാശപ്പെടുത്തുന്നത്. പരിക്കുകളില്‍ നിന്നും പൂര്‍ണമായും മോചിതനായി ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് വേണ്ടി ഒരുങ്ങുകയാണ് ക്രിസ്റ്റ്യാനോ.

Advertisement