ബാഴ്‌സയുടെ മുന്നേറ്റത്തിന് മൂര്‍ച്ചകൂട്ടാന്‍ സാവി തേടുന്നത് എംബാപ്പേയല്ല ; ഈ യുവതാരം അല്ലെങ്കില്‍ ഈ വമ്പന്‍...!!

എട്ടു നിലയില്‍ പൊട്ടിനിന്നുപോയിടത്ത് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സിലോണയുടെ പരിശീലകനായി സാവി കൊണ്ടുവന്ന കൊണ്ടുവന്ന ഓജസ്സും തേജസ്സും ചില്ലറയല്ല. കഴിഞ്ഞ എല്‍ ക്ലാസ്സിക്കോയില്‍ ബാഴ്‌സയുടെ കൈക്കരുത്ത് അറിഞ്ഞത് ചിരവൈരികളായ റയല്‍ മാഡ്രിഡായിരുന്നു. എന്നാല്‍ തന്റെ ടീമിന്റെ മുന്നേറ്റ നിരയ്ക്ക് ഇനിയും മൂര്‍ച്ച വെയ്‌ക്കേണ്ടതുണ്ടെന്ന തിരിച്ചറിവില്‍ സാവി അടുത്ത സമ്മറില്‍ പ്രധാനമായും ലക്ഷ്യമിടുന്നത് നോര്‍വേ താരം എര്‍ലിംഗ് ബ്രൂട് ഹാലാന്റിനെയാണ്.

ബാഴ്സലോണയുടെ ശൈലിക്ക് യോജിക്കാത്തതും നിലവിലെ സാമ്പത്തിക സാഹചര്യവുമായി ഒത്തു പോകാത്തതുമായ സൈനിംഗുകള്‍ നടത്തില്ലെന്ന് ക്ലബ് പ്രസിഡന്റ് യോന്‍ ലപോര്‍ട്ട വ്യക്തമാക്കിയതോടെ ഹാലന്റിനെ കിട്ടിയില്ലെങ്കില്‍ എന്ന സാഹചര്യത്തിലുള്ള പ്ലാന്‍ ബിയെക്കുറിച്ച് ചിന്തിക്കുകയാണ് സാവി. ഹാലന്‍ഡിനെ ലഭിച്ചില്ലെങ്കില്‍ സാവി പരിഗണിക്കുന്നത് ലിവര്‍പൂള്‍ മുന്നേറ്റനിര താരമായ മൊഹമ്മദ് സലായെയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ബയേണ്‍ മ്യൂണിക്ക് വിടുന്ന ലെവന്‍ഡോവ്‌സ്‌കി, ലൂക്കാക്കൂ എന്നിവരില്‍ ഒരാളെ ഹാലാന്റിനെ കിട്ടിയില്ലെങ്കില്‍ ബാഴ്‌സിലോണ കൊണ്ടുവരുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ 33 കാരനായ ലെവന്‍ഡോവസ്‌ക്കിയേക്കാള്‍ നല്ലത് ലിവര്‍പൂള്‍ താരം മൊഹമ്മദ് സലായാണെന്ന നിലപാടിലാണ് സാവി. അതേസമയം തന്നെ ഹാലന്‍ഡിന്റെ ട്രാന്‍സ്ഫറില്‍ നിന്നും ബാഴ്‌സിലോണ ഒട്ടും പിന്നോട്ട് പോകുന്നില്ല. നോര്‍വീജിയന്‍ താരം തന്നെയാണ് അടുത്ത സമ്മറില്‍ ബാഴ്സലോണയുടെ പ്രധാന ലക്ഷ്യം.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ