ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലെവലിൽ എത്താൻ എംബാപ്പയ്ക്ക് സാധിക്കില്ല: കാർലോ അൻസലോട്ടി

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 40 വയസായ അദ്ദേഹം ഇപ്പോഴും കളിക്കളത്തിൽ വിസ്മയം തീർക്കുകയാണ്. നിലവിൽ യുവ താരങ്ങൾക്ക് ഉറക്കം കെടുത്തുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. 900 ഗോളുകൾ നേടുന്ന ആദ്യ താരം എന്ന റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. 1000 ഗോളുകൾ നേടുക എന്ന ലക്ഷ്യത്തിലേക്കാണ് താൻ ഇനി സഞ്ചരിക്കുന്നത് എന്ന് റൊണാൾഡോ പറഞ്ഞിരുന്നു.

യുവ താരങ്ങളിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള താരമാണ് ഫ്രഞ്ച് കളിക്കാരൻ കിലിയൻ എംബപ്പേ. റയൽ മാഡ്രിഡിൽ തകർപ്പൻ പ്രകടനമാണ് അദ്ദേഹം കാഴ്ച വെക്കുന്നതും. റയൽ പരിശീലകനായ കാർലോ അൻസലോട്ടിയോട് റൊണാൾഡോയുടെ ലെവലിൽ എത്താൻ എംബാപ്പയ്ക്ക് സാധിക്കുമോ എന്ന് ചോദിച്ചിരുന്നു.

കാർലോ അൻസലോട്ടി പറയുന്നത് ഇങ്ങനെ:

” എംബപ്പേ റൊണാൾഡോയെ പോലെ തന്നെ ഒരുപാട് കഴിവുള്ളവനാണ്, പക്ഷെ ക്രിസ്റ്റ്യാനോ ഉണ്ടാക്കിയെടുത്ത ലെവൽ വളരെ വലുതാണ്. റയൽ മാഡ്രിഡിൽ എംബപ്പേ തുടങ്ങിയതല്ലേ ഒള്ളു. പക്ഷെ എന്റെ അഭിപ്രായത്തിൽ റൊണാൾഡോയുടെ ലെവലിൽ എളുപ്പത്തിൽ എത്താൻ എംബാപ്പയ്ക്ക് സാധിക്കില്ല. അതിന് ഒരുപാട് അവൻ കഠിനാധ്വാനം ചെയ്യണം”

കാർലോ അൻസലോട്ടി തുടർന്നു:

” എല്ലാവരും എംബാപ്പയുടെ ഹാട്രിക്ക് ഗോളിനാണ് കാത്തിരുന്നത്. ആ കാത്തിരിപ്പിന് ഇപ്പോൾ വിരാമമായി. എന്തിരുന്നാലും എംബപ്പേ മാത്രമല്ല ഞങ്ങളുടെ ടീമിൽ ഉള്ളത്. ഒരുപാട് ക്വാളിറ്റി ഉള്ള മറ്റു താരങ്ങളുമുണ്ട്. ഓരോ താരങ്ങളും അവരുടേതായ ശൈലിയിൽ മികവ് കൊണ്ട് വരാൻ ശ്രമിക്കുന്നവരാണ്” കാർലോ അൻസലോട്ടി പറഞ്ഞു.