എംബപ്പേ വെറും തോൽവിയാണ്, അദ്ദേഹത്തെ വിൽക്കുന്നതാണ് നല്ലത്; തുറന്നടിച്ച് മുൻ പിഎസ്ജി സപ്പോർട്ടിങ് സ്റ്റാഫ്

ലാലിഗയിൽ ഏറ്റവും മികച്ച തുടക്കം കിട്ടിയിട്ടും കാര്യമായ പ്രയോജനം നടത്താൻ സാധികാത്ത ടീമായി മാറിയിരിക്കുകയാണ് റയൽ മാഡ്രിഡ്. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ് ടീം എന്ന വിശേഷണം കിട്ടിയിട്ടും ഇപ്പോൾ ഏത് ചെറിയ ടീമിന് വേണമെങ്കിൽ വന്നു തോൽപ്പിച്ചിട്ട് പോകാം എന്ന അവസ്ഥയിലായി കാര്യങ്ങൾ. വിവിധ രാജ്യങ്ങളിലെ ഏറ്റവും മികച്ച താരങ്ങളായ ജൂഡ് ബെല്ലിങ്‌ഹാം, വിനീഷ്യസ് ജൂനിയർ, കിലിയൻ എംബപ്പേ, എൻഡ്രിക്ക് എന്നിവർ ഉണ്ടായിട്ടും ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്നില്ല. എ.സി മിലാനെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ പരാജയപ്പെട്ടത്.

കിലിയൻ എംബപ്പേയെ വിമർശിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് റയൽ പിഎസ്ജി മുൻ സ്പോർട്ടിംഗ് ഡയറക്ടറായിരുന്ന ലിയനാർഡോ. 2021 ഇൽ റയൽ എംബാപ്പയെ സ്വന്തമാക്കാൻ വേണ്ടി പിഎസ്ജിയെ സമീപിച്ചിരുന്നു, എന്നാൽ അന്ന് താരത്തിനെ വിൽക്കാൻ ക്ലബ് തയ്യാറല്ലായിരുന്നു. അന്ന് എംബാപ്പയെ വിൽക്കണമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

ലിയനാർഡോ പറയുന്നത് ഇങ്ങനെ:

“ഞാൻ എപ്പോഴും അതിനെതിരെയായിരുന്നു. യഥാർത്ഥത്തിൽ എംബപ്പേയെ 2021ൽ തന്നെ പിഎസ്ജി വിൽക്കണമായിരുന്നു. അന്ന് റയൽ മാഡ്രിഡ് ഒരു ഓഫർ നൽകിയിരുന്നു. പക്ഷേ താരത്തെ വിൽക്കാൻ അവർ സമ്മതിച്ചില്ല. എന്നാൽ എംബപ്പേ പോയി എന്ന് കരുതി പിഎസ്ജി തകരാനൊന്നും പോകുന്നില്ല. ഒരു താരം പോയാൽ ഒരു ഇൻസ്റ്റിറ്റ്യൂഷൻ ഒരിക്കലും തകരില്ല. ക്ലബ്ബിനെക്കാൾ മുകളിൽ നിൽക്കുന്ന മറ്റൊന്നും തന്നെ ഇവിടെയില്ല ”ലിയനാർഡോ പറഞ്ഞു.

എംബാപ്പയുടെ പ്രകടനത്തെ വിമർശിച്ച് കൊണ്ട് ഒരുപാട് ആരാധകരും താരങ്ങളും രംഗത്ത് എത്തുകയാണ്. 15 മത്സരങ്ങൾ കളിച്ചിട്ട് 8 ഗോളുകൾ മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. കേവലം 5 ഓപ്പൺ പ്ലേ ഗോളുകൾ മാത്രമാണ് അദ്ദേഹം നേടിയിട്ടുള്ളത്. ഇനിയും ഗംഭീര പ്രകടനം അദ്ദേഹം നടത്തിയില്ലെങ്കിൽ ടീമിലെ സ്ഥാനം പോകാനുള്ള സാധ്യത കൂടും എന്നാണ് ആരാധകർ വിലയിരുത്തുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ