"ഖത്തറിലെ വേൾഡ് കപ്പിന് ശേഷം എംബപ്പേ പിറകോട്ടാണ് സഞ്ചരിക്കുന്നത്"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

റയൽ മാഡ്രിഡ് വളരെ പ്രതീക്ഷയോടെ കണ്ട ട്രാൻസ്ഫറായിരുന്നു ഫ്രഞ്ച് താരമായ കിലിയൻ എംബാപ്പയുടേത്. എന്നാൽ മികച്ച ഫോമിൽ ഒരു മത്സരം പോലും താരത്തിന് കളിക്കാൻ സാധിച്ചിട്ടില്ല. റയൽ മാഡ്രിഡിന് വേണ്ടി പല നിർണായകമായ മത്സരങ്ങളും താരം നിറം മങ്ങുകയാണ്. കഴിഞ്ഞ ദിവസം ലിവർപൂളിനെതിരെ നടന്ന മത്സരത്തിൽ നിർണായകമായ ഒരു പെനാൽറ്റി അദ്ദേഹം പാഴാക്കിയിരുന്നു. ഇതോടെ വിമർശകർക്കുള്ള ഇരയായി മാറാൻ താരത്തിന് സാധിച്ചു.

മുൻ ഫ്രഞ്ച് താരവും ഫുട്ബോൾ നിരീക്ഷകനുമായ ജെറോം റോതൻ എംബപ്പേക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. എംബപ്പേ ഇപ്പോൾ വെറുമൊരു സാധാരണ താരം മാത്രമായി എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.

ജെറോം റോതൻ പറയുന്നത് ഇങ്ങനെ:

” ഖത്തറിലെ വേൾഡ് കപ്പ് ഫൈനലിന് ശേഷം എംബപ്പേ പിറകോട്ടാണ് സഞ്ചരിക്കുന്നത്. അതിനുശേഷം ഒരുപാട് ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ടെങ്കിലും മികച്ച പ്രകടനം നടത്തി എന്ന് നമുക്ക് പറയാൻ കഴിയില്ല. കഴിഞ്ഞ ലിവർപൂളിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹത്തിന്റെ പ്രകടനം മോശമായിരുന്നു. ഇത്തരം വലിയ മത്സരങ്ങളിൽ അദ്ദേഹത്തിൽ നിന്നും കൂടുതൽ മികച്ച പ്രകടനം ആവശ്യമാണ്. എന്നാൽ നിലവിൽ എംബപ്പേ ഒരു സാധാരണ താരം മാത്രമാണ്”

ജെറോം റോതൻ തുടർന്നു.

“ഇത് കഴിഞ്ഞ മൂന്ന് മാസത്തെ മാത്രം കാര്യമല്ല, കഴിഞ്ഞ ഒന്നരവർഷമായി ഇതുതന്നെയാണ് സ്ഥിതി. എംബപ്പേയുടെ ബലഹീനതകൾ കൃത്യമായി വിലയിരുത്താൻ നമുക്ക് കഴിയും. ഇന്ന് ഒരുപാട് കാര്യങ്ങളിൽ അദ്ദേഹത്തിന് മാറ്റം സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നിലവിലെ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ എംബപ്പേയെ ഉൾപ്പെടുത്താൻ ഇപ്പോൾ നമുക്ക് സാധിക്കില്ല” ജെറോം റോതൻ പറഞ്ഞു.

Latest Stories

സഞ്ജുവിന്റെ ഓപ്പണിങ് സ്ഥാനത്തിന്റെ കാര്യത്തിൽ തീരുമാനമായി; ആ യുവ താരം ഗംഭീര ഫോമിൽ; സംഭവം ഇങ്ങനെ

റൊണാൾഡോയോ, മെസിയോ? മാക്സ് വെർസ്റ്റാപ്പൻ ഉത്തരം നൽകുന്നത് ഇങ്ങനെ

"ബാഴ്‌സലോണയിൽ വെച്ച് ഞാൻ നേടിയ ആ റെക്കോഡ് ഒരിക്കലും എനിക്ക് മറക്കാനാവില്ല"; ഓർമ്മകൾ പങ്ക് വെച്ച് ലയണൽ മെസി

"ഒരു സ്റ്റെപ്പ് മുന്നോട്ടുവച്ചാൽ രണ്ട് സ്റ്റെപ്പ് പിറകോട്ട് എന്ന കണക്കിലാണ് ഇപ്പോൾ ഞങ്ങൾ ഉള്ളത്"; റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

പുതുവർഷത്തിൽ കസറാൻ എത്തുന്ന ലാലേട്ടൻ ചിത്രങ്ങൾ...

മുഖ്യമന്ത്രി സ്ഥാനം പോയ സ്ഥിതിക്ക് ആഭ്യന്തരം വേണം; മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം വൈകിപ്പിക്കുന്ന ശിവസേന ഇടയല്‍; ഷിന്‍ഡെയെ പിണക്കാനാകാതെ സമ്മര്‍ദ്ദത്തിന് വശപ്പെടുന്ന ബിജെപി

അന്ന് ആ 400 ഇല്ലായിരുന്നെങ്കിൽ, ഇന്നത്തെ 15 കോടിക്കും മുകളിൽ ആയിരുന്നു അതിന്റെ വില: ഹാർദിക് പാണ്ഡ്യ

വീട്ടുജോലി ചെയ്തില്ല, മകളെ പ്രഷര്‍ കുക്കറിന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി; പിതാവ് പ്രകോപിതനായത് മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചതിനെ തുടര്‍ന്ന്

IPL 2025: ബുംറ അല്ല ഇന്ത്യൻ ടീമിൽ അവനെക്കാൾ കേമൻ ഒരുത്തനുണ്ട്, അത് ആരും അംഗീകരിക്കില്ല എന്ന് മാത്രം; അപ്രതീക്ഷിത പേരുമായി ആകാശ് ചോപ്ര

2034 ഫുട്ബോൾ ലോകകപ്പ് വേദിയാവാൻ സൗദി അറേബ്യ; മിഡിൽ ഈസ്റ്റിൽ ടൂർണമെന്റ് നടക്കുന്നത് രണ്ടാം തവണ