മാസ്ക് വെച്ച് കളിക്കാൻ എംബപ്പേ, യുവേഫ നിലപാട് ഇങ്ങനെ; ഫ്രാൻസ് ക്യാമ്പിൽ ആ ആശങ്ക

ഓസ്ട്രിയയുമായിട്ടുള്ള മത്സരത്തിൽ ഫ്രാൻസ് നായകൻ കൈലിയൻ എംബാപ്പയ്ക്ക് മൂക്കിന് ഗുരുതരമായ പരിക്കേറ്റിരുന്നു. നിലവിൽ സർജറി ഒന്നും തന്നെ വേണ്ടെന്നാണ് ഫ്രാൻസ് മെഡിക്കൽ ടീം പുറത്തു വിടുന്ന വിവരം. താരത്തിന് ഇപ്പോൾ ഭേദമായി വരുന്നുണ്ടെന്നും അടുത്ത മത്സരം കളിക്കാൻ സാധ്യത ഉണ്ടെന്നും ആണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ട്. എന്നാൽ പൂർണമായി മൂക്ക് ഭേദം ആകാത്തതിനാൽ അദ്ദേഹം മാസ്ക് വെച്ച കളിക്കാനാണ് സാധ്യത എന്നാണ് കരുതപ്പെടുന്നത്.

യുവേഫ റൂൾ ബുക്കിൽ ഒരു താരത്തിനും ചുമ്മാ മാസ്ക് വെച്ച് കളിക്കാൻ അനുവാദം ഇല്ല. ഒരു നിറത്തിലുള്ളതും, മറ്റു കളിക്കാർക്ക് പരിക്കുകൾ പറ്റാത്ത തരത്തിലുള്ള മാസ്കുകൾ മാത്രേ അനുവദിക്കൂ. ഇത്തരം മാസ്കുകൾ വെക്കുന്നതിനു യൂഎഫയുടെ അംഗീകാരവും ലഭിക്കണം എന്നാൽ മാത്രേ ഇത് കളിക്കളത്തിൽ അനുവദിക്കൂ. നെതെർലാൻഡ്‌സുമായിട്ടുള്ള മത്സരത്തിന് മുൻപ് യുഎഫ്എയുമായി ഫ്രാൻസ് ടീം ചർച്ചയ്ക്ക് കൂടും എന്നാണ് കിട്ടുന്ന വിവരം.

ഫ്രാൻസ് കോച്ച് ദിദിയർ ദെഷാംപ്‌സ് എംബാപ്പയുടെ നിലവിലെ സ്ഥിതിയെ കുറിച്ച പറഞ്ഞത് ഇങ്ങനെ:

“എംബാപ്പയ്ക്ക് നല്ല പുരോഗതി ഉണ്ട്. ഇന്നലെ വൈകിട്ട് കുറിച്ച നേരം വ്യായാമം ചെയ്യാൻ ശ്രമിച്ചു. നെതെർലാൻഡ്‌സുമായിട്ടുള്ള മത്സരത്തിൽ ഇറങ്ങാൻ സാധിക്കും എന്ന് തന്നെ ആണ് പ്രതീക്ഷിക്കുന്നത്. ഞങ്ങളുടെ മെഡിക്കൽ ടീം അദ്ദേഹത്തെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അവൻ ഗുരുതരാവസ്ഥ തരണം ചെയ്യ്തു എന്ന് കണക്കാക്കാം. ”

നാളെ ഇന്ത്യൻ സമയം 12.30 നാണ് ഫ്രാൻസ് നെതർലൻഡ്‌സ്‌ പോരാട്ടം. നാളെ എംബപ്പേ കളിച്ചില്ലെങ്കിലും ഫ്രാൻസ് ടീം നല്ല ശക്തരായ ടീം ആണ്. അത് കൊണ്ട് തന്നെ അദ്ദേഹം ഒരു കളി വിശ്രമിച്ച് അടുത്ത കളി ഇറങ്ങിയാൽ മതി എന്നാണ് ആരാധകരും പറയുന്നത്.

Latest Stories

അവസരം കൊടുത്താൽ ചെക്കൻ കളിക്കുമെന്ന് അന്നേ പറഞ്ഞതല്ലേ, തീയായി മലയാളി പൈയ്യൻ; സഞ്ജു സാംസണിന് അഭിനന്ദന പ്രവാഹം

ആത്മഹത്യയെന്ന് ബന്ധുക്കള്‍, കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം; ഒടുവില്‍ പിടിയിലായത് കുടുംബാംഗങ്ങള്‍

വെൽ ഡൺ സഞ്ജു; സൗത്ത് ആഫ്രിക്കൻ ബോളേഴ്സിനെ തലങ്ങും വിലങ്ങും അടിച്ചോടിച്ച് മലയാളി പവർ

എയര്‍പോര്‍ട്ടില്ല, പക്ഷേ നവംബര്‍ 11ന് വിമാനം പറന്നിറങ്ങും; വിശ്വസിക്കാനാകാതെ ഇടുക്കിക്കാര്‍

ഇന്ത്യ പാകിസ്താനിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി; ബിസിസിഐ വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ

പഴകിയ ഭക്ഷ്യകിറ്റില്‍ വിശദീകരണം തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍; വിശദീകരണം തേടിയത് എഡിഎമ്മിനോട്

കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ ഫലസ്തീൻ ഐക്യദാർഢ്യ കഫിയ ധരിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്

മുഖ്യമന്ത്രിയുടെ സമൂസ കാണാതപോയ സംഭവം വിവാദത്തില്‍; അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

"എംബാപ്പയെ അവർ ഉപേക്ഷിച്ചു, പടിയിറക്കി വിട്ടു, അതാണ് സംഭവിച്ചത്"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

നവംബര്‍ 8ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നയങ്ങളെ കുറ്റം പറഞ്ഞു മോദി