ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന ആ സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. ഫുട്ബോളിലെ മിശിഹാ എന്ന് അറിയപ്പെടുന്ന സാക്ഷാൽ ലയണൽ മെസി കേരളത്തിൽ പന്ത് തട്ടും. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി നടത്തിയ കൂടി കാഴ്ച്ചയിൽ അടുത്ത വർഷം ഒക്ടോബർ, നവംബർ എന്നി മാസങ്ങളിൽ ആയിട്ട് അവർ കേരളത്തിലേക്ക് എത്തും എന്ന് സ്ഥിരീകരിച്ചു.
രണ്ട് മത്സരങ്ങൾക്കാണ് അവർ കേരളത്തിൽ എത്തുക. അതിൽ ഒരു മത്സരത്തിന്റെ കാര്യം ഉറപ്പായി കഴിഞ്ഞു. രണ്ടാം മത്സരത്തിന്റെ കാര്യത്തിലുള്ള തീരുമാനം അർജന്റീന ഫുട്ബോൾ അസോസിയേഷൻ അധികൃതർ കേരളത്തിലേക്ക് വന്നു കഴിഞ്ഞേ തീരുമാനിക്കൂ. ഫിഫ റാങ്കിങില്‍ മുന്നിലുള്ള ഏഷ്യന്‍ ടീമുകളെയാണ് അർജന്റീന എതിരാളികളായി പരിഗണിക്കുന്നത്.
മത്സരം നടക്കുന്ന വേദിയുടെ കാര്യത്തിൽ ഇത് വരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. കൊച്ചി ജവഹർലാൽ നെഹുറു സ്റ്റേഡിയത്തിൽ വെച്ച നടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പക്ഷെ സാധ്യത കല്പിക്കപെടുന്ന സ്റ്റേഡിയങ്ങളിൽ തിരുവനന്തപുരവും കോഴിക്കോടും മുൻപന്തയിൽ ഉണ്ട്. കാണികളെ ഉള്‍ക്കൊള്ളാനുള്ള പരിമിതി കോഴിക്കോടിന് തിരിച്ചടിയാണ്.
ഫിഫ കലണ്ടർ പ്രകാരം അടുത്ത സെപ്റ്റംബറോടു കൂടി അർജന്റീനയുടെ മത്സരങ്ങൾ കഴിയും. പിന്നെ അടുത്ത വര്‍ഷം രാജ്യാന്തര മല്‍സരങ്ങള്‍ക്കുള്ള രണ്ട് വിന്‍ഡോ ഒക്ടോബര്‍ 7 മുതല്‍ 15 വരെയും നവംബര്‍ 11 മുതല്‍ 19 വരെയുമാണ്. ഇതിനിടയിൽ ഏതെങ്കിലും വിൻഡോയിൽ കേരളത്തിൽ കളിക്കാനായിരിക്കും സാധ്യത. ലയണൽ മെസി വരുമോ ഇല്ലയോ എന്ന സംശയമാണ് ആരാധകർക്ക്. എന്നാൽ മെസിയടക്കം വമ്പൻ താരങ്ങൾ കളിക്കളത്തിൽ ഇറങ്ങും എന്ന കരാർ AFA അംഗീകരിച്ചിട്ടുണ്ട്.