മെസിയും പിള്ളേരും കപ്പുംകൊണ്ടേ പോകു; ആധിപത്യം പുലർത്താൻ അർജൻ്റീന; ആവേശത്തിൽ ഫുട്ബോൾ പ്രേമികൾ

കോപ്പ അമേരിക്കൻ ടൂർണമെന്റിൽ നാളെ നടക്കാൻ ഇരിക്കുന്ന ആദ്യ സെമി ഫൈനൽ മത്സരത്തിൽ ശക്തരായ അര്ജന്റീന കാനഡയെ നേരിടും. ടൂർണമെന്റിൽ രണ്ടാം തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ആദ്യ മത്സരത്തിൽ അര്ജന്റീന മികച്ച വിജയം നേടി ആണ് കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോല്പിച്ചത്. ഹൂലിയൻ, ലൂറ്റാറോ എന്നിവരാണ് അന്ന് ഗോളുകൾ നേടിയത്. മെസി അവസരങ്ങൾ പാഴാക്കിയെങ്കിലും മികച്ച പ്രകടനമാണ് നടത്തിയത്. അത് കൊണ്ട് തന്നെ സെമിയിലും അര്ജന്റീന മികച്ച വിജയംതന്നെ ആണ് പ്രതീക്ഷിക്കുന്നത്.

എന്നാൽ കഴിഞ്ഞ ഇക്വഡോറുമായിട്ടുള്ള മത്സരത്തിൽ അർജന്റീനയ്ക്ക് മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ സാധിച്ചിരുന്നില്ല. 1-1 ആണ് ഇരു ടീമുകളും കളി അവസാനിപ്പിച്ചത്. തുടർന്നുള്ള പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് അര്ജന്റീന ഇക്വഡോറിനെ പരാജയപ്പെടുത്തി സെമി ഫൈനലിലേക്ക് പ്രവേശിച്ചത്. അടുത്ത മത്സരം കാനഡയുമായിട്ടാണ് അര്ജന്റീന ഏറ്റുമുട്ടുന്നത്. അതിൽ മികച്ച പ്രകടനം നടത്താൻ സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് താരങ്ങളും ആരാധകരും. ടൂർണമെന്റിൽ കാനഡ മികച്ച പ്രകടനങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല. അത് കൊണ്ട് തന്നെ അര്ജന്റീന 2024 കോപ്പ അമേരിക്കൻ ഫൈനലിലേക്ക് പ്രവേശിക്കും എന്നാണ് കരുതുന്നത്. സെമി ഫൈനലിൽ നിക്കോ ഗോൺസാലസിന് സ്ഥാനം നഷ്ടമാകും. ക്വാട്ടർ ഫൈനൽ മത്സരത്തിൽ അദ്ദേഹത്തിന് ഒന്നും തന്നെ ചെയ്യാൻ സാധിച്ചിരുന്നില്ല. പകരം ഡി മാരിയയ്ക്ക് അവസരം ലഭിക്കാനാണ് സാധ്യത.

Read more

മദ്ധ്യനിരയിലും മാറ്റങ്ങൾ വരുത്താൻ കോച്ച് ലയണൽ സ്കലോണി താല്പര്യപെടുന്നുണ്ട്. എൻസോ ഫെർണാണ്ടസിനെ മാറ്റി പകരം പരേഡ്‌സിനെ ഇറക്കാനാണ് സാധ്യത. അതേ സമയം കാനഡ മികച്ച പോരാട്ടം നടത്താനുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ. അർജന്റീനയെ പേടി ഇല്ലെന്നും തങ്ങളുടേതായ രീതിയിൽ കളിക്കാനാണ് ഞങ്ങൾ ഒരുങ്ങുന്നതെന്നും കാനഡ പരിശീലകൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. ആദ്യത്തെ മത്സരത്തിൽ മെസിക്ക് അനുവദിച്ച ഫ്രീഡം അടുത്ത മത്സരത്തിൽ കൊടുക്കില്ല എന്നാണ് ജെസെ മാർഷ് പറയുന്നത്. ഒരു മികച്ച മത്സരം കാണാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.