Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

പോഗ്ബ ബാഴ്‌സയിലേക്ക്? യുണൈറ്റഡ് ആരാധകര്‍ക്ക് നെഞ്ചിടിപ്പ്; മെസിക്കൊപ്പം അടിച്ചുപൊളിച്ച് സൂപ്പര്‍ താരം

, 4:44 pm

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍ താരം പോള്‍ പോള്‍ പോഗ്ബ സ്പാനിഷ് വമ്പന്‍മാരായ യുവന്റസിലേക്ക് ചേക്കേറുമെന്ന റിപ്പോര്‍ട്ടുകളായിരുന്നു കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിപണിയില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നത്. സാവിക്കും, ഇനിയെസ്റ്റയ്ക്കും ശേഷം മികച്ച മധ്യനിര താരത്തെ തപ്പിയിരുന്ന ബാഴ്‌സയ്ക്ക് പോഗ്ബ മികച്ച ചോയ്‌സുമായിരുന്നു. എന്നാല്‍, കാറ്റലന്‍സിന്റെ ആരാധകര്‍ പ്രതീക്ഷിച്ച പോലെ നടന്നില്ല. പോഗ്ബ യുണൈറ്റഡില്‍ തന്നെ തുടരുകയാണ്.

Image result for messi and pogba

എന്നാല്‍, ലീഗ് മത്സരങ്ങള്‍ക്കിടെ വന്ന ഇന്റര്‍നാഷണല്‍ ബ്രേക്കില്‍ മെസിക്കൊപ്പം അടിച്ചുപൊളിക്കുന്ന പോഗ്ബയെ കണ്ട് ബാഴ്‌സ ആരാധകര്‍ക്ക് പിന്നെയും പ്രതീക്ഷ വന്നിരിക്കുകയാണ്.

സെലിബ്രിറ്റി ഷെഫ് സാള്‍ട്ട് ബെയുടെ റെസ്റ്റോറന്റിലാണ് ഇരുവരും കണ്ടുമുട്ടിയത്. ഇരുവര്‍ക്കും നുസ്രെത് എന്നപേരുള്ള സാള്‍ട്ട് ബെയ് ഭക്ഷണം വിളമ്പുന്നതും ഇരുവരും തമ്മില്‍ സംസാരിക്കുന്നതുമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Image result for messi and pogba

ദുബായിലുള്ള ടര്‍ക്കിഷ് റെസ്‌റ്റോറന്റിലാണ് ഇരുവരും സൂപ്പര്‍ താരങ്ങള്‍ ലോകകപ്പിന് ശേഷം കണ്ടുമുട്ടിയത്. അര്‍ജന്റീനയ്ക്കും ഫ്രാന്‍സിനും മത്സരങ്ങളുണ്ടായിരുന്നുവെങ്കിലും ഇരു താരങ്ങളും ടീമിനൊപ്പമുണ്ടായിരുന്നില്ല.

Image result for messi and pogba

View this post on Instagram

Legendss @leomessi #saltbae #saltlife #salt

A post shared by Nusr_et#Saltbae (@nusr_et) on

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പതറുമ്പോള്‍ ബാഴ്‌സലോണയാണ് സ്പാനിഷ് ലീഗില്‍ മുന്നില്‍ നില്‍ക്കുന്നത്. എട്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഈ സീസണില്‍ ഇതുവരെ ഫോമിലെത്താന്‍ സാധിച്ചിട്ടില്ല. അതേസമയം, പരിശീലകന്‍ ജോസ് മൊറീഞ്ഞോയുമായി പോഗ്ബ അത്രരസത്തിലല്ല എന്ന വാര്‍ത്തകളും ഇതിനിടയില്‍ ചൂടുള്ള ചര്‍ച്ചയായിരുന്നു.

Advertisement