മെസിക്കും റൊണാൾഡോക്കും മാറി ഇരിക്കാം, ഇനി അവൻ നിങ്ങൾക്കും മുകളിൽ; സൂപ്പർ താരത്തെ കുറിച്ച് വില്യം ഗല്ലാസ്

മുൻ ആഴ്സണൽ, ടോട്ടൻഹാം ഹോട്സ്പർ താരം വില്യം ഗല്ലാസ് ഇപ്പോൾ കൈലിയൻ എംബാപ്പെയ്ക്ക് മെസ്സിയുടെയും റൊണാൾഡോയുടെയും നിലവാരത്തിലെത്താൻ കഴിയുമോ എന്നതിനെക്കുറിച്ച് തന്റെ അഭിപ്രായവുമായി രംഗത്ത് എത്തി.

ജെന്റിങ് കാസിനോയോട് സംസാരിച്ച അദ്ദേഹം പറഞ്ഞു:

“മെസിയുടെയും റൊണാൾഡോയുടെയും ഉയരങ്ങളിലെത്താൻ കൈലിയൻ എംബാപ്പെക്ക് കഴിയുമെന്ന് ഞാൻ കരുതുന്നു. മികച്ചവനാകാൻ കൈലിയൻ ആഗ്രഹിക്കും, അത് അവന്റെ മനസ്സിലുണ്ടാകും. മെസിയും റൊണാൾഡോയും അദ്ദേഹത്തിന് നല്ല മാതൃകകൾ കാണിച്ച് കൊടുത്തിട്ടുണ്ട് , അതിനാൽ അവരുടെ എല്ലാ റെക്കോർഡുകളും തകർക്കാൻ അവൻ ആഗ്രഹിക്കുന്നു.”

അവൻ തുടർന്നു:

Read more

“ആ മാനസികാവസ്ഥ ഉള്ളപ്പോൾ, നിങ്ങൾ ദീർഘകാലത്തേക്ക് കഠിനാധ്വാനം ചെയ്യണം. അവന്റെ കഴിവ് കൊണ്ട്, ഉയർന്ന തലത്തിൽ വളരെക്കാലം തുടരാൻ അദ്ദേഹത്തിന് കഴിയും, കൂടാതെ ഇതിഹാസങ്ങളായ മെസ്സി, റൊണാൾഡോ മികച്ചവനാകാനും കഴിയും.”