മെസിയും റൊണാൾഡോയും ആ റെക്കോഡ് ഷെയർ ചെയ്യുന്നില്ല; പ്രചരിക്കുന്നത് തെറ്റായ കണക്ക്

ഈയിടെ ഫുട്ബോൾ ലോകത്ത് ചർച്ച ചെയ്യപ്പെട്ട വിഷയമാണ് ഒരു പ്രധാന ടൂർണമെന്റിൽ അർജന്റീന താരം ലയണൽ മെസിയും പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ആദ്യമായി ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളിൽ ഗോളൊന്നും നേടിയില്ല എന്ന വാർത്ത. യൂറോ കപ്പിൽ പോർച്ചുഗലിന് വേണ്ടി കളിക്കുന്ന റൊണാൾഡോയും കോപ്പ അമേരിക്കയിൽ അർജന്റീനക്കും വേണ്ടി കളിക്കുന്ന മെസിയും ഇരുവരുടെയും ടീമുകൾ ഗ്രൂപ്പ് സ്റ്റേജ് ഘട്ടങ്ങൾ പിന്നിട്ട സാഹചര്യത്തിലാണ് സൂപ്പർ താരങ്ങൾ ഗോളൊന്നും നേടിയില്ല എന്ന വാർത്ത പുറത്ത് വന്നത്.

എന്നാൽ ഈ വാർത്ത തെറ്റാണ് എന്നാണ് കണക്കുകൾ പറയുന്നത്. ഈ വാർത്ത ആദ്യമായി പുറത്ത് വിടുന്നത് ESPN ആണ്. “റൊണാൾഡോയും മെസ്സിയും ആദ്യമായി ഒരു അന്താരാഷ്ട്ര ടൂർണമെൻ്റിൻ്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഗോൾ നേടുന്നതിൽ പരാജയപ്പെട്ടു” എന്നാണ് അവർ റിപ്പോർട്ട് ചെയ്തത്. ഈ വാദം ഏറ്റെടുത്തുകൊണ്ട് പ്രമുഖ ഫുട്ബോൾ പോർട്ടൽസ്‌ ആയ BR FOOTBALL, ONE FOOTBALL , GOAL എന്നിവരും സമാനമായ കാര്യം പ്രസിദ്ധികരിച്ചിരുന്നു. കണക്കുകൾ പരിശോധിക്കുകയെണെങ്കിൽ, റൊണാൾഡോ ആദ്യമായാണ് ഒരു പ്രധാന ടൂർണമെന്റിൽ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളിൽ ഗോൾ ഒന്നും നേടാത്തത് എന്നത് വാസ്തവം ആണെങ്കിലും മെസിയുടെ കാര്യത്തിൽ അങ്ങനെയല്ല വസ്തുത. കോപ്പ അമേരിക്ക 2007ലും വേൾഡ് കപ്പ് 2010ലും കോപ്പ അമേരിക്ക 2011ലും കോപ്പ അമേരിക്ക 2024ലും മെസി ഗോൾ രഹിതനായിരുന്നു. കണക്കുകൾ നിരത്തിയാണ് ആരാധകർ തെറ്റായ റിപ്പോർട്ടിന് മറുപടി പറയുന്നത്.

184 മത്സരങ്ങളിൽ നിന്ന് 55 അസിസ്റ്റുകളോടെ അർജന്റീനക്ക് വേണ്ടി മെസി 108 നേടിയപ്പോൾ 210 മത്സരങ്ങളിൽ നിന്ന് 36 അസിസ്റ്റുകളോടെ 130 ഗോൾ ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയത്. ഇരുവരും അവരുടെ ക്ലബ് മത്സരങ്ങളിൽ നിന്നും വിശ്രമം നേടി അവരവരുടെ രാജ്യങ്ങൾക്ക് വേണ്ടി മത്സരിച്ചു കൊണ്ടിരിക്കുകയാണ്. ലയണൽ മെസി അമേരിക്കൻ ലീഗ് ആയ എം.എൽ.എസിൽ ഇന്റർ മയമിക്ക് വേണ്ടിയും ക്രിസ്റ്റ്യാനോ സൗദി ലീഗ് ആയ സൗദി പ്രൊ ലീഗിൽ അൽ നസ്റിന് വേണ്ടിയുമാണ് കളിക്കുന്നത്.

Read more

കോപ്പ അമേരിക്കയിൽ മെസിയുടെ അടുത്ത മത്സരം ക്വാർട്ടർ ഫൈനലിൽ എക്വഡോറുമായാണ്. ജൂലൈ 5ന് അമേരിക്കയിലെ ടെക്സസിൽ വെച്ചാണ് മത്സരം നടക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് യൂറോ കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ സ്ലോവേനിയയായിട്ടാണ് മത്സരം. രണ്ട് പേരും അവരവരുടെ രാജ്യത്തിന് വേണ്ടി ട്രോഫികൾ നേടി കൊടുക്കാനുള്ള കഠിന ശ്രമത്തിലാണ്. തുർക്കിക്കെതിരായ മത്സരത്തിൽ ബ്രൂണോ ഫെർണാണ്ടസ് അടിച്ച ഗോളിന് വഴിയൊരുക്കി യൂറോ കപ്പിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടുന്ന താരമായി ക്രിസ്റ്റ്യാനോ മാറിയിരുന്നു.