മെസ്സിയ്ക്ക് പിഴച്ചു, ബാഴ്‌സലോണയ്ക്കും

ബാഴ്സലോണയുടെ ആഥിപത്യത്തിന് അവസാനം. സീസണില്‍ ഒരു തോല്‍വി പോലും വഴങ്ങാതെ കുതിച്ച ബാഴ്സക്ക് എസ്പാന്യോളാണ് സീസണിലെ ആദ്യ തോല്‍വി സമ്മാനിച്ചത്. കോപ്പ് ഡെല്‍ റേ കോര്‍ട്ടര്‍ ഫൈനലില്‍ എസ്പാന്യോളിനെ നേരിട്ട ബാഴ്‌സ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍വിയേറ്റ് വാങ്ങിയത്. മേലെന്‍ഡോയുടെ അവസാന നിമിഷ ഗോളാണ് തോല്‍വിലേയ്ക്ക് വഴി വച്ചത്. തുടര്‍ച്ചയായി 29 മത്സരങ്ങള്‍ വിജയിച്ചു മൂന്നേറുന്ന ബാഴ്സയുടെ വിജയക്കുതിപ്പാണ് ഇതോടെ അവസാനിച്ചത്. കളിക്കിടയില്‍ കിട്ടിയ പെനാല്‍റ്റി മെസ്സി പാഴാക്കി. 0-0എന്ന സ്‌കോറില്‍ നില്‍ക്കുമ്പോളാണ് മെസ്സി പെനാല്‍റ്റി പാഴാക്കിയത്.

രാകിറ്റിച്, സുവാരസ് എന്നിവരെ ബെഞ്ചില്‍ ഇരുത്തിയാണ് ബാഴ്‌സ ടീമിനെ ഇറക്കിയത്. രണ്ടാം പകുതി 15 മിനുറ്റ് പിന്നിട്ടിട്ടും ഗോള്‍ കണ്ടെത്താനാവാതെ വിഷമിച്ച ബാഴ്‌സ ഒടുവില്‍ സുവാരസ്സിനെ ഇറക്കി. . 88 ആം മിനുട്ടില്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ എസ്പാന്യോള്‍ ഗോള്‍ നേടി. ഓസ്‌കാര്‍ മേലെന്‍ഡോയാണ് ഗോള്‍ നേടിയത്. പിന്നീട് സമനില ഗോള്‍ കണ്ടെത്താന്‍ ബാഴ്‌സക്ക് പറ്റാതെ വന്നതോടെ വാല്‍വേര്‍ഡക്ക് ബാഴ്‌സ പരിശീലകന്‍ എന്ന നിലയില്‍ ആദ്യ തോല്‍വിയാണിത്.

2009-ന് ശേഷം ഇതുവരെ ബാര്‍സ എസ്പാന്യോലിനോട് തോറ്റിട്ടില്ല. ഇനി ബാഴ്സയുടെ അടുത്ത മത്സരം ജനുവരി 25-ന് തങ്ങളുടെ തട്ടകമായ ക്യാമ്പ് ന്യൂയില്‍ വച്ചിട്ടതാണ്.