"മെസി ഞങ്ങളോട് ക്ഷമിക്കണം, ഇനി ഇത് ആവർത്തിക്കില്ല"; സോഷ്യൽ മീഡിയയിലൂടെ മാപ്പ് ചോദിച്ച് പരാഗ്വ താരം

വിജയാവേട്ട തുടർന്ന അർജന്റീനയ്ക്ക് ഇപ്പോൾ മോശമായ സമയമാണ്. ദിവസങ്ങൾക്ക് മുന്നേ നടന്ന ലോകകപ്പ് യോഗ്യത റൗണ്ടിൽ കരുത്തരായ അർജന്റീന പരാഗ്വെയോട് പരാജയപ്പെട്ടിരുന്നു. പരാഗ്വെയിലെ ഡിഫെൻസോറസ് ഡെൽ ചാക്കോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അർജൻ്റീനയെ 2-1 നാണ് പരാഗ്വെ പരാജയപ്പെടുത്തിയത്. മത്സരത്തിനിടയിൽ കോർണർ കിക്ക്‌ എടുക്കാൻ വന്ന ലയണൽ മെസിക്ക് നേരെ എതിർ ആരാധകർ കുപ്പി എറിഞ്ഞ് ആക്രമണം നടത്തിയിരുന്നു. കൂടാതെ മെസിയെ കളിക്കളത്തിൽ വെച്ച് അവർ അധിക്ഷേപിക്കുകയും ചെയ്തു.

ഈ സംഭവം വൻതോതിൽ വിവാദമാവുകയും ചെയ്തു. ഒരുപാട് പരാഗ്വൻ താരങ്ങൾ മെസിയോട് മാപ്പ് പറയുകയും ചെയ്തു. പരാഗ്വയിലെ പ്രധാന താരമായ ഒമർ ആൽഡെറേറ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ എഴുതിയത് ഇങ്ങനെയാണ്.

“പ്രിയപ്പെട്ട മെസ്സി.. നിർഭാഗ്യവശാൽ ഒരു അനിഷ്ട സംഭവം എന്റെ രാജ്യത്ത് വെച്ചുകൊണ്ട് നിങ്ങൾക്ക് നേരിടേണ്ടിവന്നു. ഒരു ആരാധകൻ നിങ്ങളെ ബോട്ടിൽ കൊണ്ട് എറിഞ്ഞു. അക്കാര്യത്തിൽ ഞാൻ മാപ്പ് ചോദിക്കുന്നു. ലോകമെമ്പാടുമുള്ള മില്യൺ കണക്കിന് ആരാധകരുടെ ഐഡോൾ ആണ് നിങ്ങൾ. നിങ്ങൾക്കെതിരെ ഉണ്ടായ അപമര്യാദയിൽ ഞങ്ങൾ വലിയ ഖേദം പ്രകടിപ്പിക്കുന്നു. ഇത് നിങ്ങളോടുള്ള ഞങ്ങളുടെ സ്നേഹത്തെ പ്രതിനിധീകരിക്കുന്ന ഒന്നല്ല ” ഒമർ ആൽഡെറേറ്റെ കുറിച്ചു.

മത്സരത്തിനിടയിൽ ആരാധകർ ഇത്തരം പ്രവർത്തികൾ ചെയ്യുന്നതിൽ താരങ്ങൾക്ക് എതിർപ്പ് ഉണ്ട്. മുൻപ് നടന്ന മത്സരത്തിൽ മെക്സിക്കോ ഹോണ്ടുറാസിനോട് പരാജയപ്പെട്ടിരുന്നു. അതിന് പിന്നാലെ ഒരു ആരാധകൻ കുപ്പി എറിയുകയും, ആ ആക്രമണത്തിന്റെ ഫലമായി മെക്സിക്കൻ പരിശീലകന്റെ തല പൊട്ടി ചോര ഒഴുകുകയും ചെയ്തിരുന്നു. ഇത് ഫുട്ബോൾ ലോകത്ത് വലിയ വിവാദമായി മാറിയിരുന്നു. ഇക്കാര്യത്തിൽ ഫിഫ കുറ്റക്കാർക്കെതിരെ നടപടി എടുക്കും എന്നാണ് അധികൃതരുടെ പ്രതികരണം.

Latest Stories

പാലക്കാട് ആവേശത്തിരയിളക്കി കൊട്ടിക്കലാശം; മൂന്ന് മുന്നണികളും ശുഭ പ്രതീക്ഷയില്‍; 23ന് തിരഞ്ഞെടുപ്പ് ഫലം

"മെസി കാണിച്ചത് മോശമായി പോയി, അദ്ദേഹം അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു"; രൂക്ഷ വിമർശനവുമായി അമേരിക്കൻ താരം

അവിശ്വാസത്തിന്റെ പടവില്‍ വീണ്ടും ബിരേണ്‍ സിങ്; ബിജെപിയും ബിരേണും ചോരമണക്കുന്ന മണിപ്പൂരും

10 ലക്ഷം കയ്യിലുണ്ടോ? ഈ കിടിലൻ കാറുകൾ സ്വന്തമാക്കാം..

ചെട്ടിക്കുളങ്ങര അമ്മയാണ് എനിക്കെന്റെ മോളെ തിരിച്ചു തന്നത്..; നയന്‍താരയുടെ അമ്മ ഓമന കുര്യന്‍

മുഖ്യമന്ത്രിയുടേത് രാഷ്ട്രീയ വിമര്‍ശനം; പ്രചരിക്കുന്നത് വര്‍ഗീയ അജണ്ടയെന്ന് എംവി ഗോവിന്ദന്‍

സ്‌പേസ് എക്‌സിൻ്റെ സ്റ്റാർഷിപ്പ് റോക്കറ്റിൽ എന്തിനാണ് 'ബനാന സ്റ്റിക്കർ'?

റെക്കോർഡ് മൈലേജിൽ പുതിയ വാഗൺ ആർ!

ഇന്ത്യയിലെ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗുള്ള സെഡാനുകൾ...

CHAMPIONS TROPHY 2025: രണ്ട് സ്റ്റേഡിയങ്ങളിൽ മുംബൈ ഭീകരാക്രമണ സൂത്രധാരന്റെ സാന്നിദ്ധ്യം; സംഭവം ഇങ്ങനെ