എന്ത് വിളിക്കും ഈ ഗോളിനെ; മെസിയുടെ ഗോള്‍ കണ്ട് ഡിക്്ഷണറി തപ്പി മടുത്ത് ഫുട്‌ബോള്‍ ലോകം; ഒറിജിനല്‍ ഗോട്ട്!

മെസിയെ കുറിച്ച് ഒന്നും പറയാതിരിക്കുക. അദ്ദേഹത്തിന്റെ കളി മാത്രം കാണുക. എന്ന് സൂപ്പര്‍ പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോള ഒരിക്കല്‍ പറഞ്ഞത് വെറുതെയല്ല. പ്യൂവര്‍ ജീനിയസ് എന്ന് കഴിഞ്ഞ ദിവസം കപ്പെല്ലോയും പറഞ്ഞത് വെറുതയല്ല. തെളിവു വേണോ. ലാലീഗയില്‍ ഇന്നലെ നടന്ന ബാഴ്‌സലോണ-റയല്‍ ബെറ്റിസ് മത്സരത്തിലെ മെസി നേടിയ ഒരു ഗോള്‍ മാത്രം കണ്ടാല്‍ മതി.

മത്സരത്തില്‍ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് ജയിച്ച ബാഴ്‌സലോണയ്ക്കായി മെസി ഹാട്രിക്ക് നേടി. 18ാം മിനിറ്റിലായിരുന്ന മെസിയുടെ പ്രതിഭാസ്പര്‍ശമുള്ള ആദ്യ ഗോള്‍ മത്സരത്തില്‍ പിറന്നത്. ബോക്‌സിന് മുന്നില്‍ നിന്നും ലഭിച്ച ഫ്രീകിക്ക് ഉഗ്രന്‍ ഗോളാക്കി മെസി ആരാധകരെ അമ്പരപ്പിച്ചു. ഇടങ്കാലന്‍ ബുള്ളറ്റ് ഷോട്ട് ഗോള്‍ കീപ്പര്‍ കവര്‍ ചെയ്തിരുന്ന ഫസ്റ്റ് പോസ്റ്റിന്റെ മൂലയിലേക്ക് തുളച്ചുകയറി. സ്‌കോര്‍ 1-0.

ആദ്യപകുതിയുടെ ഇഞ്ചുറി സമയത്തായിരുന്നു മെസി രണ്ടാം ഗോള്‍. പോസ്റ്റിലേക്ക് പന്തുമായി കുതിച്ച സുവാരസ് പ്രതിരോധനിരയെ കബളിപ്പിച്ച് നല്‍കിയ ഹീല്‍ പാസ് മെസി ഗോളാക്കുകയായിരുന്നു. ബാഴ്‌സയുടെ മൂന്നാംഗോള്‍ സുവാരസിന്റെ വകയായിരുന്നു. മെസി ഒരുക്കി നല്‍കിയ തുറന്ന അവസരങ്ങളടക്കം പാഴാക്കുന്നതില്‍ മത്സരിച്ച സുവാരസ് ഒടുവില്‍ ലക്ഷ്യം കണ്ടു.

85ാം മിനിറ്റിലായിരുന്നു മെസിയുടെ മാജിക്ക് ഗോള്‍. മധ്യനിര താരം റാകിടിച്ചിന്റെ പാസ് കാലില്‍ നിര്‍ത്തുക പോലും ചെയ്യാതെ ബോക്‌സിന് പുറത്ത് നിന്ന് മെസി ചിപ്പ് ചെയ്ത ഗോളാക്കി. ഗോള്‍ കീപ്പറെ മറികടന്ന് പോസ്റ്റിലേക്ക് തൂങ്ങിയിറങ്ങിയ പന്ത് ബാറില്‍ തട്ടി വലയിലേക്ക്. മെസിയുടെ ഈ അത്ഭുത ഗോള്‍ കണ്ട് സ്‌റ്റേഡിയം മൊത്തം ഒരു നിമഷം സ്തബ്ധരായി. പിന്നീട് പൊട്ടിത്തെറിച്ചു. റയല്‍ ബെറ്റിസ് ആരാധകര്‍ മെസിയ്ക്കായി എഴുന്നേറ്റ് നിന്ന് കയ്യടിച്ച് പോയി. അത്രയും മനോഹരമായാണ് മെസി പന്ത് വലയിലെത്തിച്ചത്.

കരിയറില്‍ മെസിയുടെ 51ാം ഹാട്രിക്കായിരുന്നു ഇത്. ലാലീഗിയിലെ ഈ സീസണില്‍ 24 മത്സരങ്ങളില്‍ നിന്ന് മെസിയുടെ പേരിലുള്ള ഗോളുകളുടെ എണ്ണം ഇതോടെ 29 ആയി. മൊത്തം മത്സരങ്ങളില്‍ ഇത് 39ഉം ആയി. ലീഗ് കിരീടം ഏകദേശം ഉറപ്പിച്ച ബാഴ്‌സലോണ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം പത്ത് പോയിന്റുമാക്കി. മൂന്നാം സ്ഥാനക്കാരായ ബദ്ധവൈരികളായ റയല്‍ മാഡ്രിഡുമായുള്ള വ്യത്യാസം 12 മായി.

30ന് എസ്പ്യാനിയോളുമായാണ് കാറ്റലന്‍സിന്റെ അടുത്ത മത്സരം. അതേസമയം, ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് മെസിയുടെയും കൂട്ടരുടെയും എതിരാളി.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം