റോണോയ്ക്ക് മറുപടിയുമായി ബാഴ്‌സ ക്യാമ്പ്

കാല്‍പ്പന്തുകളിയിലെ ഒറ്റയാന്‍ സാക്ഷാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്റെ അഞ്ചാമത്തെ ബാലണ്‍ ദി ഓര്‍ പുരസ്‌കാരം നേടിയത് മുതല്‍ ഫുടബോള്‍ ലോകത്ത് ചൂടേറിയ ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. മികച്ച ഫുട്ബോളര്‍ മെസ്സിയോ റൊണാള്‍ഡോയോയെന്നാണ് ഫുട്‌ബോള്‍ ലോകം തര്‍ക്കിക്കുന്നത്.

തന്റെ അഞ്ചാമത്തെ ബാലണ്‍ഡി ഓര്‍ ഈഫല്‍ ടവറില്‍ റോണോ ഉയര്‍ത്തിപ്പോള്‍ താനാണ് ഈ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളര്‍ എന്ന പ്രസ്താവനയാണ് ഫുട്‌ബോള്‍ ലോകത്ത് യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നത്. അതിനേക്കുറിച്ച് ബാഴ്സലോണയുടെ ഡയറക്ടര്‍ ജോസഫ് വിവ്സേ പറഞ്ഞതിങ്ങനെയാണ്.

ബാലണ്‍ ദി ഓര്‍ പുരസ്‌കാരത്തേയും ക്രിസ്റ്റ്യാനോയേയും ബഹുമാനിക്കുന്നു. റൊണാള്‍ഡോയെ ലോകോത്തര താരമായി തന്നെയാണ് ഞങ്ങള്‍ കാണുന്നത്. ഞങ്ങള്‍ക്ക് അദ്ദേഹം നല്ല എതിരാളി തന്നെയാണ്. എന്നാല്‍ ഞങ്ങള്‍ ഇവിടെ ക്യാപ്നൗവില്‍ ഫുട്ബോളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനെ കണ്ടുകൊണ്ടിരിക്കുകയാണ്. ത് മറ്റാരുമല്ല മെസ്സി തന്നെയാണ് വിവ്സ് പറഞ്ഞു.

എന്നാല്‍, റൊണാള്‍ഡോയുടെ പ്രസ്താവനയേക്കുറിച്ച് മെസ്സിയുടെ പ്രതികരണം എന്താണ് എന്ന് ആരാധകര്‍ ചികഞ്ഞന്വേഷിച്ചിരുന്നു. അഞ്ചാം തവണയും പുരസ്‌ക്കാരം സ്വന്തമാക്കിയ റൊണാള്‍ഡോയെ പരസ്യമായി അഭിനന്ദിക്കാന്‍ മുതിരാതെ മൈതാനത്തെ ആരോഗ്യകരമായ മല്‍സരം നല്ലതാണെന്നായിരുന്നു മെസ്സിയുടെ മറുപടി. വ്യക്തിപരമായ നേട്ടങ്ങളോട് എനിക്ക് താല്‍പര്യമില്ല. ടീമിനോടൊപ്പം മികച്ച റിസള്‍ട്ടുകളുണ്ടാക്കുന്നതിനോടാണ് താല്‍പ്പര്യം. ബാഴ്‌സലോണയ്ക്കായി ലാലീഗയും ചാംപ്യന്‍സ് ലീഗും നേടുന്നതിനോടൊപ്പം അര്‍ജന്റീനയ്ക്കായി കിരീടം നേടണമെന്നും അതിയായി ആഗ്രഹിക്കുന്നു എന്നാണ് മെസ്സി പറഞ്ഞത്.

Read more

അവസാന സീസണില്‍ റയല്‍ മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്കും പോര്‍ച്ചുഗലിനെ യൂറോ ചാമ്പ്യന്‍പട്ടത്തിലേക്കും നയിച്ചതാണ് ക്രിസ്റ്റ്യാനോ റൊണോള്‍ഡോയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പതിവുപോലെ ലിയോണല്‍ മെസ്സി തന്നെയായിരുന്നു ഇത്തവണയും പുരസ്‌കാരത്തിലേക്കുള്ള വഴിയിലെ പ്രധാന എതിരാളി. മെസ്സി രണ്ടാമതെത്തിയപ്പോള്‍ നെയ്മര്‍ മൂന്നാം സ്ഥാനത്തായി