ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസി. തന്റെ ഫുട്ബോൾ കരിയറിൽ മെസി ഇനി നേടാനായി ഒരു ട്രോഫി പോലും ബാക്കിയില്ല. തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് മെസി ഇപ്പോൾ കടന്നു പോകുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ടീം ആണ് അർജന്റീന. അതിൽ പരിശീലകനായ ലയണൽ സ്കലോണി വഹിച്ച പങ്ക് ചെറുതല്ല.
ആരാധകർ ഏറ്റവും കൂടുതൽ ആകാംഷയോടെ കാത്തിരുന്നത് അർജന്റീനൻ ഇതിഹാസം ലയണൽ മെസിയും, ബ്രസീൽ ഇതിഹാസം നെയ്മർ ജൂനിയറും തമ്മിലുള്ള പോരാട്ടത്തിനായിരുന്നു. എന്നാൽ പരിക്ക് മൂലം രണ്ട് ഇതിഹാസങ്ങളും ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്ന് പിന്മാറി. ഇത് ആരാധകർക്ക് നിരാശയാണ് സമ്മാനിച്ചത്. മാർച്ച് 26 നാണ് അർജന്റീന ബ്രസീൽ പോരാട്ടം നടക്കുക. മെസിയുടെ ആവശ്യം ഇനി ടീമിൽ ഇല്ലെന്നും, അർജന്റീനൻ ടീമിൽ ഇപ്പോൾ മികച്ച താരങ്ങൾ ഉണ്ടെന്നും പറഞ്ഞിരിക്കുകയാണ് മുൻ സ്കോട്ടിഷ് താരം സ്റ്റീവ് നിക്കോൾ.
സ്റ്റീവ് നിക്കോൾ പറയുന്നത് ഇങ്ങനെ:
” കഴിഞ്ഞ മത്സരത്തിൽ അർജന്റീനയുടെ പ്ലാൻ ഞാൻ കണ്ടിരുന്നു. മികച്ച പദ്ധതിയായിരുന്നു ടീമിന്റേത്. മെസിയെ പോലെ ഒരു താരം ടീമിന്റെ അസ്സെറ്റ് ആണെങ്കിലും അദ്ദേഹത്തെ തിരഞ്ഞെടുക്കാൻ സാധിക്കാതെ പോകുന്നത് അർജന്റീനൻ മാനേജ്മെന്റിന് തലവേദനയാണ്. എന്തിരുന്നാലും അർജന്റീന മികച്ച പ്രകടനം മെസിയുടെ അഭാവത്തിൽ നടത്തി”
സ്റ്റീവ് നിക്കോൾ തുടർന്നു:
” ലയണൽ സ്‌കൈലോണിക്ക് വേണ്ടത് ആ പഴയ ലയണൽ മെസിയെയാണ്. ഇപ്പോൾ കഴിഞ്ഞ കോപ്പ അമേരിക്കയിൽ മെസി ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ലുട്ടറോ മാർട്ടിനെസിന്റെ മികവിലാണ് അർജന്റീന കോപ്പ നേടിയത്. മെസി ഇല്ലാതെയും ടീമിന് സാധിക്കും എന്ന് തെളിഞ്ഞു. അത് കൊണ്ട് അടുത്ത ലോകകപ്പിൽ മെസിയുടെ കാര്യത്തിൽ പരിശീലകന് വ്യക്തമായ ഒരു പദ്ധതി ഉണ്ടാകണം” സ്റ്റീവ് നിക്കോൾ പറഞ്ഞു.