ലാ ലിഗ കിരീടം നഷ്ടപ്പെട്ടതിന് പിന്നാലെ ടീമിന്റെ മോശം പ്രകടനത്തില്‍ പൊട്ടിത്തെറിച്ച് ലയണല്‍ മെസി രംഗത്ത് വന്നതില്‍ പ്രതികരവുമായി ബാഴ്‌സലോണ പരിശീലകന്‍ സെറ്റിയന്‍. മെസി പറഞ്ഞത് ശരിയാണെന്നും ടീം അവരുടെ നിലവാരം ഏറെ മെച്ചപ്പെടുത്താനുണ്ടെന്നും സെറ്റിയന്‍ പറഞ്ഞു. അലാവസിനെതിരെയുള്ള അവസാന ലീഗ് മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“അവസാന മത്സരങ്ങളില്‍ ടീം മോശമായാണ് കളിച്ചത്. ഇത് മത്സരങ്ങള്‍ ജയിക്കുന്നതിലേക്ക് ടീമിനെ എത്തിക്കില്ല. 90 മിനുറ്റും കൂടുതല്‍ വിശ്വാസയോഗ്യരായി കളിക്കാന്‍ ബാഴ്‌സലോണയ്ക്ക് കഴിയണം. ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താല്‍ നമുക്ക് ചാമ്പ്യന്‍സ് ലീഗ് നേടാന്‍ കഴിയുമെന്ന് സ്വയം ബോദ്ധ്യപ്പെടുത്തണം.” സെറ്റിയന്‍ പറഞ്ഞു.
ചാമ്പ്യന്‍സ് ലീഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബാഴ്‌സ ശ്രമിക്കണമെന്നും അവിടെ ടീമിന് വലിയ പ്രതീക്ഷകളാണുള്ളതെന്നും ഓര്‍മ്മിപ്പിച്ച സെറ്റിയന്‍ വലിയ വെല്ലുവിളിയാണ് അവിടെ ടീമിനെ കാത്തിരിക്കുന്നതെന്നും പറഞ്ഞു.
Read more
ലാ ലിഗ കിരീടം നഷ്ടപ്പെട്ടതിന് പിന്നാലെയായിരുന്നു ടീമിന്റെ മോശം പ്രകടനത്തില്‍ പൊട്ടിത്തെറിച്ച് ലയണല്‍ മെസി രംഗത്ത് വന്നത്. ഇങ്ങനെയാണ് ടീമിന്റെ മുന്നോട്ടുള്ള പോക്കെങ്കില്‍ മത്സരങ്ങളെല്ലാം തോല്‍ക്കാനായിരിക്കും വിധിയെന്നും ചാമ്പ്യന്‍സ് ലീഗ് നേടില്ലെന്നും മെസി തുറന്നടിച്ചു. ഒസാസുനോയോട് തോല്‍ക്കുകയും, റയലിന് മുമ്പില്‍ കിരീടം അടയറവ് വെയ്ക്കുകയും ചെയ്തതിന് പിന്നാലെയാണ് മെസിയുടെ രോഷത്തോടെയുള്ള വാക്കുകള്‍.