മെസിയുടെ വാര്‍ത്താ സമ്മേളനം ഇന്ന്, മിനിറ്റുകളെണ്ണി ആരാധകര്‍

സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ വിട്ട അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഇന്ന് മാധ്യമങ്ങളെ കാണും. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചകഴിഞ്ഞ് 3.30നാണ് മെസി മാധ്യമങ്ങളെ കാണുക. ബാഴ്‌സ വിട്ടതിനെ കുറിച്ചും പുതിയ ക്ലബിനെ കുറിച്ചും മെസി വ്യക്തമാക്കുമെന്നാണ് കരുതുന്നത്.

ബാഴ്സയില്‍ നിന്ന് പടിയിറങ്ങിയ മെസി പി.എസ്.ജിയിലേക്കാണെന്ന് ഉറപ്പിച്ചിരുന്നു. മെസിയെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് പി.എസ്.ജി അധികൃതര്‍. മെസിയുമായി പി.എസ്.ജി മൂന്ന് വര്‍ഷത്തെ കരാര്‍ ഒപ്പിടുമെന്നാണ് പ്രാഥമിക വിവരം. ആഴ്ചയില്‍ 769,230 യൂറോ (ഏഴു കോടിയോളം രൂപ) ആയിരിക്കും മെസിയുടെ പ്രതിഫലം. അങ്ങനെയായാല്‍ പ്രതിവര്‍ഷം 40 മില്യണ്‍ യൂറോ (350 കോടിയോളം രൂപ) മെസിക്ക് ലഭിക്കും.

ഒരു ദിവസം മെസിയുടെ പ്രതിഫലം 109,890 യൂറോയാണ് (96 ലക്ഷത്തോളം രൂപ). മണിക്കൂറിന് 4579 യൂറോയും(നാല് ലക്ഷത്തോളം രൂപ) മിനിറ്റിന് 76 യൂറോയും (6,634 രൂപ) പിഎസ്ജി മെസിക്ക് നല്‍കും. വിവിധ പ്രകടനങ്ങളെ അടിസ്ഥാനമാക്കിയുള്ള ബോണസുകളും കരാര്‍ ഒപ്പിടുന്ന സമയത്ത് നല്‍കുന്ന തുകയും ഒന്നും ഉള്‍പ്പെടുത്താതെയുള്ള കണക്കാണിത്.

ഇരുപതുവര്‍ഷത്തിലേറെ ക്ലബ്ബിനായി കളിച്ച മെസിയുമായി പുതിയ കരാര്‍ ഇല്ലെന്ന് കഴിഞ്ഞ ദിവസമാണ് ബാഴ്സ പ്രഖ്യാപിച്ചത്. ലാ ലിഗയിലെ സാമ്പത്തിക നിയമങ്ങള്‍ക്ക് അനുസൃതമായി മെസിയെ നിലനിര്‍ത്താനാവാത്തതാണ് ബാഴ്സയെ കടുത്ത തീരുമാനത്തിന് പ്രേരിപ്പിച്ചത്. ബാഴ്സ വിട്ടതിനു പിന്നാലെ പിഎസ്ജിക്ക് പുറമെ ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും മെസിയെ നോട്ടമിട്ടിരുന്നു.

Latest Stories

ഐഎസ്എല്‍ മത്സരത്തിനിടെ കലൂര്‍ സ്റ്റേഡിയത്തില്‍ പാലസ്തീന്‍ പതാക ഉയര്‍ത്താന്‍ ശ്രമം; നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

ഏകീകൃത കുര്‍ബാന നടത്താത്ത വൈദികര്‍ സഭയില്‍നിന്ന് സ്വയമേ പുറത്തുപോയവരായി കണക്കാക്കും; ളോഹ ഊരിവാങ്ങും; എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമതന്മാര്‍ക്കെതിരെ വത്തിക്കാന്‍

സംഭവിച്ചത് ഗുരുതര വീഴ്ച, പിപി ദിവ്യയ്‌ക്കെതിരെ നടപടിയെടുത്ത് സിപിഎം; പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും നീക്കും

കരഞ്ഞൊഴിഞ്ഞ് മൈതാനം, ഹൈദരാബാദിനോടും പൊട്ടി ബ്ലാസ്റ്റേഴ്‌സ്; അതിദയനീയം ഈ പ്രകടനം

തിരൂരില്‍ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാനില്ല; തിരോധാനത്തിന് പിന്നില്‍ മണ്ണ് മാഫിയയെന്ന് കുടുംബം

റേഷന്‍ മസ്റ്ററിംഗ് എങ്ങനെ വീട്ടിലിരുന്ന് പൂര്‍ത്തിയാക്കാം?

പാലക്കാട് പണമെത്തിയത് വിഡി സതീശന്റെ കാറില്‍; കെസി വേണുഗോപാലും പണം കൊണ്ടുവന്നെന്ന് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ്

മേപ്പാടിയിലെ പുഴുവരിച്ച ഭക്ഷ്യകിറ്റ് സംഭവത്തില്‍ റവന്യ വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി കെ രാജന്‍; 'നല്‍കിയ ഒരു കിറ്റിലും കേടുപാടില്ല, സെപ്തബറിലെ കിറ്റാണെങ്കില്‍ ആരാണ് ഇത്ര വൈകി വിതരണം ചെയ്തത്?

തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചാല്‍ എല്ലാ യുവാക്കള്‍ക്കും വിവാഹം; വ്യത്യസ്ത വാഗ്ദാനവുമായി എന്‍സിപി സ്ഥാനാര്‍ത്ഥി

കാളിന്ദിയെ വെളുപ്പിച്ച വിഷം!