ബാഴ്‌സലോണ ആരാധകരോടും സഹതാരങ്ങളോയും ക്ലബ്ബ് അധികൃതരോടും യാത്ര പറയാന്‍ ഉദ്ദേശിച്ചുള്ള വാര്‍ത്താസമ്മേളനത്തിന് വിതുമ്പലോടെയാണ് സൂപ്പര്‍ താരം ലയണല്‍ മെസി എത്തിയത്. കരച്ചിലടക്കാനാകാതെ പൊട്ടിക്കരയുന്ന മെസിയുടെ ചിത്രം ഇന്റര്‍നെറ്റില്‍ കാട്ടുതീ പോലെയാണ് പടര്‍ന്നത്. ഇതോടൊപ്പം മെസിയുടെ കരച്ചില്‍ കണ്ട് അവിടെ ഉണ്ടായിരുന്ന ഒരു ക്യാമറാമാന്‍ കരയുന്നുവെന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി.
എന്നാല്‍ ഈ ചിത്രം മെസിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്നുള്ളതല്ല എന്നതാണ് സത്യം. ഇറാഖുകാരനായ മുഹമ്മദ് അല്‍ അസാവിയാണ് ചിത്രത്തില്‍ കാണുന്ന ഫോട്ടോഗ്രാഫര്‍. 2019ല്‍ ഖത്തറിനോട് തോറ്റ് ഇറാഖ് എ.എഫ്.സി ഏഷ്യന്‍ കപ്പില്‍ നിന്ന് പുറത്തായപ്പോള്‍ മുഹമ്മദ് കരയുന്നതായിരുന്നു ചിത്രം.
2019ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഔട്ടായി ഇന്ത്യന്‍ താരം എം.എസ്. ധോണി പവലിയനലിലേക്ക് മടങ്ങുന്ന സംഭവത്തെ കോര്‍ത്തിണക്കിയും ചിത്രം മുമ്പ് പ്രചരിച്ചിരുന്നു.