"മെസിയുടെ സ്വഭാവം അല്ലെങ്കിലും അങ്ങനെയാണ്, അത് കൊണ്ട് ഞാൻ അദ്ദേഹത്തെ കുറിച്ച് ചിന്തിക്കാറില്ല"; വമ്പൻ വെളുപ്പെടുത്തലുമായി അർജന്റീനൻ പരിശീലകൻ

നിലവിൽ മോശമായ സമയത്തിലൂടെയാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസി കടന്നു പോകുന്നത്. അമേരിക്കൻ ലീഗിൽ ഇന്റർ മിയാമി കിരീടം നേടാനാവാതെ പുറത്തായിരുന്നു. കൂടാതെ അർജന്റീന അവസാനമായി കളിച്ച നാല് മത്സരങ്ങളിൽ ഒരെണ്ണം മാത്രമേ വിജയിച്ചിട്ടൊള്ളു. അത് കൊണ്ട് താരത്തിന് നേരെ ഒരുപാട് വിമർശനങ്ങളാണ് ഇപ്പോൾ ഉയർന്നു വരുന്നത്.

2026 ഫിഫ ലോകകപ്പിന് വേണ്ടിയുള്ള യോഗ്യത റൗണ്ടിൽ അർജന്റീന നാളെ ഇറങ്ങുന്നുണ്ട്. പെറുവിനെതിരെ പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് മത്സരം നടക്കുക. ഈ യോഗ്യത റൗണ്ട് കഴിഞ്ഞാൽ മെസിക്ക് ഒരു നീണ്ട ഇടവേളയാണ് വരാൻ പോകുന്നത്. അമേരിക്കയിൽ ഇനി അടുത്തൊന്നും അദ്ദേഹത്തിന് മത്സരങ്ങളില്ല. ക്ലബ് ലെവലിൽ മെസി അധികം മിനിറ്റുകൾ കളിക്കാറില്ല എന്നാണ് ആരാധകരുടെ വിലയിരുത്തൽ. എന്നാൽ അർജന്റീനയിൽ അദ്ദേഹത്തിന് ഇത് ബാധകമല്ല എന്ന് പറഞ്ഞു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് പരിശീലകനായ ലയണൽ സ്കലോണി.

ലയണൽ സ്കലോണി പറയുന്നത് ഇങ്ങനെ:

“മെസിയുടെ കാര്യം വ്യത്യസ്തമാണ്. മെസി എപ്പോഴും കളിക്കും. ക്ലബ്ബിൽ മെസി കളിക്കാത്ത സമയമാണെങ്കിൽ പോലും ഇവിടെ അദ്ദേഹം കളിക്കും. ഞങ്ങൾ അതിനപ്പുറത്തേക്ക് ചിന്തിക്കാറില്ല. തുടർച്ച ഉണ്ടാവുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്”

ലയണൽ സ്കലോണി തുടർന്നു:

“ഒരുപാട് മത്സരങ്ങൾ കളിക്കുന്ന താരം തന്നെയാണ് മെസി. പരിക്കിന്റെ പ്രശ്നങ്ങൾ പലപ്പോഴും അദ്ദേഹത്തെ അലട്ടുന്നുണ്ട്. നിലവിൽ 100% നൽകുക എന്നത് മെസ്സിക്ക് സാധ്യമല്ല. അതിന് നോർമലായ കാര്യമാണ്. എന്നിരുന്നാൽ പോലും ഞങ്ങൾക്ക് വേണ്ടി അദ്ദേഹം മികച്ച പ്രകടനം നടത്തുന്നു “ ലയണൽ സ്കലോണി പറഞ്ഞു.

Latest Stories

കമ്മിൻസ് വെച്ച റീത്തിന് ഒരാണ്ട്; ഇന്ത്യ ലോകകപ്പ് ഫൈനലിൽ കാലിടറി വീണിട്ട് ഇന്നേക്ക് ഒരു വർഷം

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി; ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അഞ്ച് കോടി രൂപയുമായി പിടിയില്‍

ഊർജ്ജ വ്യവസായ മേഖലയിലെ ആഗോള ഭീമന്മാരായ എൻഒവി കൊച്ചിയിൽ! തുറന്നിടുന്നത് അനന്ത സാധ്യതകൾ

ക്രിസ്തുമസ് ദിനത്തിൽ ഞെട്ടിക്കാനൊരുങ്ങി ബാറോസും കൂട്ടരും, ത്രീ ഡി ട്രെയ്‌ലർ ഏറ്റെടുത്ത് ആരാധകർ

ഓസ്‌ട്രേലിയൻ പര്യടനത്തിനായുള്ള ഇന്ത്യൻ ടീമിൽ വയനാട്ടിൽ നിന്നുള്ള മിന്നു മണിയും

"അവന്മാരാണ് ഞങ്ങളുടെ തുറുപ്പ് ചീട്ട്, അത് കൊണ്ട് ടീം വളരാൻ അവർ നിർണായക പങ്ക് വഹിക്കേണ്ടതുണ്ട്"; ബ്രസീൽ പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

ആദ്യ 24 മണിക്കൂറിനുള്ളിൽ മില്യണുകൾ; യൂട്യൂബിൽ ഞെട്ടിച്ച സിനിമാ ട്രെയിലറുകൾ...

ബിസിനസിനേക്കാള്‍ പ്രാധാന്യം ഹിന്ദിയ്ക്ക്; പോര്‍ട്ടലില്‍ ഭാഷ മാറ്റിയ സംഭവത്തില്‍ എല്‍ഐസിയ്ക്ക് വ്യാപക വിമര്‍ശനം

"നെയ്മറിനെ ബോധമുള്ള ആരെങ്കിലും തിരഞ്ഞെടുക്കുമോ"; തുറന്നടിച്ച് ബ്രസീലിയൻ ക്ലബ് പ്രസിഡന്റ്

ഇന്ത്യ - പാകിസ്ഥാൻ മത്സരങ്ങളുടെ ചരിത്രവും രാഷ്ട്രീയവും