" മെസി കാണിച്ചത് മോശമായ പ്രവർത്തി "; തുറന്നടിച്ച് മുൻ യുണൈറ്റഡ് സ്റ്റേറ്റ്സ് മെൻസ് നാഷണൽ സോക്കർ ടീം താരം

രാജ്യത്തിൻ്റെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡത്തിന് ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെയും മറ്റ് 14 പേരെയും യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ തിരഞ്ഞെടുത്തു. അർജൻ്റീനക്കൊപ്പം ലോകകപ്പ് ജേതാവായ മെസി മനോഹരമായ കളിയുടെ ചരിത്രത്തിലെ ഏറ്റവും അലങ്കരിച്ച കളിക്കാരിലൊരാളാണ്.

38 ആം വയസിലും യുവ താരങ്ങൾക്ക് മോശമായ സമയമാണ് മെസി കൊടുത്തു കൊണ്ടിരിക്കുന്നത്. ഇന്റർ മിയാമിക്ക് വേണ്ടിയും അർജന്റീനയ്ക്ക് വേണ്ടിയും നാളുകൾ ഏറെയായി തകർപ്പൻ പ്രകടനമാണ് അദ്ദേഹം കാഴ്ച വെക്കുന്നത്. അംഗീകാരം ലഭിച്ച മെസി ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. അതിൽ താരത്തിന് നേരെ വരുന്ന വിമർശനങ്ങൾ വളരെ കൂടുതലാണ്.

ചടങ്ങിൽ പങ്കെടുക്കാതെയിരുന്ന മെസിയുടെ ഈ പ്രവർത്തി മോശമായി പോയെന്നും, ഈ ബഹുമാനം മെസി അർഹിക്കുന്നില്ല എന്നും പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് മെൻസ് നാഷണൽ സോക്കർ ടീം താരം അലക്സി ലാലാസ്.

അലക്സി ലാലാസ് പറയുന്നത് ഇങ്ങനെ:

” ഇതൊരു മോശമായ പ്രവർത്തി തന്നെയായിരുന്നു. മെസിക്ക് ഈ പുരസ്‌കാരം കിട്ടി എന്നതിൽ എനിക്ക് അത്ഭുതമാണ്. പക്ഷെ നിങ്ങൾക്ക് ഇത്തരമൊരു പരമോന്നത പുരസ്‌കാരം ലഭിക്കുകയാണെങ്കിൽ മെസി തീർച്ചയായും അവിടെ എത്തിച്ചേരണമായിരുന്നു’ അലക്സി ലാലാസ് പറഞ്ഞു.

Latest Stories

ഭീമ-കൊറേഗാവ് എൽഗർ പരിഷത്ത് കേസിൽ റോണ വിൽസണും സുധീർ ധവാലെയ്ക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു; ആറ് പേര് ഇപ്പോഴും ജയിലിൽ തുടരുന്നു

താലിബാൻ്റെ അഭ്യർത്ഥന പ്രകാരം അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസത്തിന് പിന്തുണ നൽകുമെന്ന് ഇന്ത്യ

അഞ്ചടിച്ച് അഞ്ച് കളിയുടെ വിജയരഹിത യാത്രക്ക് അവസാനം കുറിച്ച് ഗോകുലം കേരള

ലൈംഗികാധിക്ഷേപ കേസിൽ വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ

അപ്രതീക്ഷിതം, കിവീസ് സൂപ്പര്‍ ബാറ്റര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു!

ഇരുപത്തിയഞ്ച് വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ കലകിരീടം വടക്കുന്നാഥന്റെ മണ്ണിൽ

അവന്‍ വേറെ ലോകത്താണ്, എപ്പോള്‍ വീട്ടിലേക്ക് തിരികെ എത്താം എന്നതിലാവും അവന്‍റെ ആദ്യ പരിഗണന; ഇന്ത്യന്‍ താരത്തെ കുറിച്ച് ഓസീസ് ഇതിഹാസം

'ദീദിക്ക് നന്ദി'യെന്ന് കെജ്രിവാള്‍; ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ

നടക്കേണ്ടത് 5 ദിവസത്തെ ടെസ്റ്റ് മത്സരം, നടന്നത് ഏകദിനത്തെക്കാൾ ചെറിയ പോരാട്ടം; സൗത്താഫ്രിക്കയുടെ നാണകെട്ട റെക്കോഡ് ഇങ്ങനെ

'പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുത്'; ബുംറയെ ഇന്ത്യയുടെ ക്യാപ്റ്റനാക്കുന്നതിനെതിരെ കൈഫ്