'അല്‍പ്പം ആവേശം കൂടിപ്പോയി'; മെസിയുടെ തുറന്നുപറച്ചില്‍, മെക്‌സിക്കോ തീര്‍ന്നു!

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോടേറ്റ അപ്രതീക്ഷിത തോല്‍വിയോട് പ്രതികരിച്ച് അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസി. വലിയ പ്രഹരമാണ് ഏറ്റതെങ്കിലും ഈ തോല്‍വിയില്‍ നിന്ന് ടീം അതിശക്തമായി തന്നെ തിരിച്ചു വരുമെന്ന് മെസി വ്യക്തമാക്കി.

സൗദി അറേബ്യ മികച്ച കളിക്കാരുള്ള ടീമാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. അവര്‍ക്ക് പന്തില്‍ നല്ല നിയന്ത്രണവുമുണ്ടായിരുന്നു. ഹൈ ലൈന്‍ പന്തുകളും അവര്‍ കളിച്ചു. മികച്ച രീതിയില്‍ തന്നെ അവരെ നേരിടാന്‍ സാധിച്ചുവെന്നാണ് വിശ്വസിക്കുന്നത്. പക്ഷേ അല്‍പ്പം ആവേശം കൂടിപ്പോവുകയും ചെയ്തു. എങ്കിലും തോല്‍വിക്ക് ഒഴിവുകഴിവുകള്‍ പറയുന്നില്ല.

ഞങ്ങള്‍ കരുത്തുറ്റ സംഘം തന്നെയാണ്. പക്ഷേ, ഞങ്ങള്‍ക്ക് ഇത്തരമൊരു അവസ്ഥയെ നേരിടേണ്ടി വന്നിട്ടില്ല. ഈ ടീമിന്റെ കരുത്ത് എന്താണെന്ന് ഇനി ഞങ്ങള്‍ കാണിക്കുമെന്ന് ഉറപ്പ് തരുന്നു. വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് ഇനി ചിന്തിക്കാനുള്ളത്.

അടുത്ത മത്സരത്തില്‍ കൂടുതല്‍ ഐക്യത്തോടെ കളിക്കാന്‍ ശ്രമിക്കും. ആത്മവിശ്വാസം വിടാതെ ഇരിക്കേണ്ടത് അനിവാര്യമാണ്. വിട്ടു കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. മെക്‌സിക്കോയെ കീഴടക്കി തിരിച്ചു വരും- മെസി പറഞ്ഞു.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം