മെസിയെ "ചിലർ" ഗോട്ടായി അംഗീകരിക്കില്ല, ഇനി അഞ്ച് കിരീടം നേടിയാലും അത് അങ്ങനെ തന്നെ; മെസിയെ കുറിച്ച് ഇനിയേസ്റ്റ

തന്റെ മുൻ സഹതാരം ലയണൽ മെസ്സിയുടെ 2022 ഫിഫ ലോകകപ്പ് അർജന്റീനയ്‌ക്കെതിരായ വിജയത്തോടെ ലോകത്തിലെ ഏറ്റവും മികച്ചവൻ ” ഗോട്ട്” ഡിബേറ്റ് അവസാനിച്ചു എന്ന് ഒരു വിഭഗം ആരാധകർ പറഞ്ഞിരുന്നു. എന്തിരുന്നാലും കിരീട നേട്ടം ഉണ്ടെങ്കിലും ഇതൊന്നും അവസാനിക്കില്ല എന്നാണ് ഇനിയേസ്റ്റ വിശ്വസിക്കുന്നത്.

മുൻ സ്‌പെയിൻ ഇന്റർനാഷണലിന്റെ അഭിപ്രായത്തിൽ എക്കാലത്തെയും മികച്ച താരമാണ് മെസ്സി. എന്നിരുന്നാലും, മറ്റ് പലർക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ചിലർ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇഷ്ടപ്പെടുന്നു, മറ്റുള്ളവർ പെലെയെയോ ഡീഗോ മറഡോണയെയോ ഇഷ്ടപ്പെടുന്നു.

ഫിഫ ലോകകപ്പ് അർജന്റീന നേടിയിട്ടും മെസ്സി എക്കാലത്തെയും മികച്ചവനാണെന്ന് കരുതാത്ത ആളുകൾ അത് വിശ്വസിക്കാതിരിക്കാനുള്ള കാരണങ്ങൾ കാണുമെന്ന് ഇനിയേസ്റ്റ പറയുന്നു.

2010 ലോകകപ്പ് ജേതാവ് പറഞ്ഞു (ഇഎസ്പിഎൻ വഴി):

“എന്നെ സംബന്ധിച്ചിടത്തോളം, മെസ്സി ഒരു ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും ഏറ്റവും മികച്ചയാളാണ്. വ്യക്തികത നേട്ടത്തേക്കാൾ ഒരു രാജ്യം എന്ന നിലയിൽ അര്ജന്റീനക്കായി അവൻ നടത്തിയ പോരാട്ടങ്ങൾ അവർ ആ വിജയം അർഹിക്കുന്നു എന്നതിനുള്ള തെളിവാണ്.”

മുൻ ബാഴ്‌സലോണ താരം ലയണൽ മെസ്സിയെ കുറിച്ച് കൂട്ടിച്ചേർത്തു:

“മെസ്സിയെ ഏറ്റവും മികച്ചവനായി കാണാത്ത ഏതൊരാളും ലോകകപ്പ് നേടിയോ ഇല്ലയോ എന്നത് പരിഗണിക്കാതെ ഗോട്ടായി അവനെ അംഗീകരിക്കാതെ ഒരു ഒഴികഴിവ് കണ്ടെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.”

Read more

അതേസമയം ഇനിയേസ്റ്റയുടെ സ്പെയിൻ മൊറോക്കോയോട് തോറ്റ സ്പെയിൻ ടൂർണമെന്റിന്റെ റൗണ്ട് ഓഫ് 16 ൽ നിന്ന് പുറത്തായിയിരുന്നു