ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസി. തന്റെ ഫുട്ബോൾ കരിയറിൽ മെസി ഇനി നേടാനായി ഒരു ട്രോഫി പോലും ബാക്കിയില്ല. കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് മെസി ഇപ്പോൾ കടന്നു പോകുന്നത്. അടുത്ത വർഷം നടക്കാൻ പോകുന്ന ഫിഫ ലോകകപ്പ് ആയിരിക്കും താരത്തിന്റെ അവസാന ലോകകപ്പ് എന്ന് നേരത്തെ തന്നെ മെസി പറഞ്ഞിരുന്നു.
കഴിഞ്ഞ വർഷം നടന്ന കോപ്പ അമേരിക്കയിൽ കപ്പ് ജേതാക്കളായത് അർജന്റീനയായിരുന്നു. എന്നാൽ ടൂർണമെന്റിൽ ലയണൽ മെസി തന്റെ പഴയ മികവ് കാട്ടുന്നതിൽ പരാജയപ്പെടുകയായിരുന്നു. അര്‍ജന്റീനയ്‌ക്കെതിരേ അന്നു പെനല്‍റ്റിയിലൂടെ കൊളംബിയ ഗോള്‍ നേടേണ്ടതായിരുന്നുവെന്നും പക്ഷെ റഫറി അതു നിഷേധിച്ചതിനാല്‍ ജയവും കൈവിട്ടു പോയെന്നും തുറന്നു പറഞ്ഞിരിക്കുകയാണ്
കൊളംബിയന്‍ സൂപ്പര്‍ താരം ജെയിംസ് റോഡ്രിഗസ്
ജെയിംസ് റോഡ്രിഗസ് പറയുന്നത് ഇങ്ങനെ:
” കഴിഞ്ഞ വര്‍ഷത്തെ കോപ്പ അമേരിക്ക ഞങ്ങളെ സംബന്ധിച്ച് വളരെ മികച്ചതു തന്നെയായിരുന്നു. തീര്‍ച്ചയായും കിരീടം നേടാന്‍ തന്നെയാണ് ഞങ്ങളും ആഗ്രഹിച്ചത്. പക്ഷെ ബാഹ്യമായ ചില കാരണങ്ങളാണ് ഞങ്ങള്‍ക്കു ചാംപ്യന്‍മാരാവാന്‍ സാധിച്ചില്ല”
ജെയിംസ് റോഡ്രിഗസ് തുടർന്നു:
” അന്നു റഫറി അര്‍ജന്റീനയെ അനുകൂലിച്ചതായിട്ടാണ് ഞാന്‍ കരുതുന്നത്. അദ്ദേഹം ഞങ്ങള്‍ക്കു പെനല്‍റ്റികളും നല്‍കിയില്ല. എന്റെ അഭിപ്രായത്തില്‍ അവയിലൊന്ന് ക്ലിയര്‍ പെനല്‍റ്റി തന്നെ ആയിരുന്നു” ജെയിംസ് റോഡ്രിഗസ് പറഞ്ഞു.