ഗാലറിയിലിരുന്ന് മെസ്സി, മെസ്സി എന്നുറക്കെ വിളിച്ചു; ദേഷ്യപ്പെട്ട് ക്രിസ്റ്റ്യാനൊ; വീഡിയോ

ഫിഫ ക്ലബ്ബ് ഫുട്ബോള്‍ ലോകകപ്പ് മത്സരത്തിനിടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പ്രകോപിപ്പിച്ച് ലയണല്‍ മെസ്സിയുടെ ആരാധകര്‍. അബൂദാബിയില്‍ നടന്ന ക്ലബ്ബ് ഫുട്ബോള്‍ ലോകകപ്പിന്റെ സെമിഫൈനലിനിടെയാണ് മെസ്സി ആരാധകര്‍ പോര്‍ച്ചുഗീസ് താരത്തെ ദേഷ്യം പിടിപ്പിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിലാണ് സംഭവം.

ഗാലറിയില്‍ ആരാധകര്‍ മെസ്സി മെസ്സി എന്ന മുദ്രാവാക്യം ഉറക്കെ മുഴക്കുകയായിരുന്നു. ഇതുകേട്ട് ക്രിസ്റ്റ്യാനോയ്ക്ക് ദേഷ്യം നിയന്ത്രിക്കാനായില്ല. ക്രിസ്റ്റിയാനോ ദേഷ്യപ്പെടുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Read more

എന്നാല്‍ മത്സരത്തില്‍ ഗോള്‍ നേടി ക്രിസ്റ്റിയാനൊ മെസ്സി ആരാധകരുടെ വായടപ്പിച്ചു. അല്‍ജസീറ ക്ലബ്ബിനെതിരെയായിരുന്നു ക്രിസ്റ്റിയാനോയുടെ ഗോള്‍. ഇതോടെ ഫിഫ ക്ലബ് ഫുട്ബോള്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടം റൊണാള്‍ഡോ സ്വന്തം പേരില്‍ കുറിച്ചു. അഞ്ചു ഗോളുകള്‍ നേടിയ മെസ്സിയുടെയും സുവാരസിന്റെയും റെക്കോഡുകളാണ് ക്രിസ്റ്റിയാനോ മറികടന്നത്.