മെസ്സിയുടെ പ്രേത ഗോളില്‍ 'ഉടക്കി' സ്പാനിഷ് മാധ്യമങ്ങള്‍; വാളെടുത്ത് സോഷ്യല്‍ മീഡിയ

സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ-വലന്‍സി മത്സരത്തില്‍ സൂപ്പര്‍ താരം മെസ്സിയടിച്ച ഗോള്‍ സമ്മതിക്കാത്ത റഫറിക്കെതിരേ വാളെടുത്ത് സോഷ്യല്‍ മീഡിയയും സ്പാനിഷ് മാധ്യമങ്ങളും. മത്സരത്തിന്റെ 30ാം മിനുട്ടിലാണ് മെസ്സിയുടെ ഷോട്ട് വലന്‍സിയ ഗോളി നെറ്റോയെ മറികടന്ന ഗോള്‍വര കടന്നത്. എന്നാല്‍, ഗോള്‍ സമ്മതിക്കാന്‍ തയാറാക്ക റഫറി കളി തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഗോള്‍വര കടന്നെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നെങ്കിലും ലൈന്‍ റഫറിയും ഗോള്‍ നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. മത്സരത്തിനിടയില്‍ തന്നെ സൂപ്പര്‍ താരങ്ങളായ മെസ്സിയും സുവാരസും റഫറിയോട് ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. സ്പാനിഷ് റഫറി ഇഗ്നാസിയോ ഇഗ്ലെസിയാസ് വില്ലനോവയായിരുന്നു മത്സരം നിയന്ത്രിച്ചിരുന്നത്. ലാലീഗയിലെ ഒന്നും രണ്ടും സ്ഥാനത്തിരിക്കുന്ന ടീമുകള്‍ തമ്മിലുള്ള മത്സരമായതിനാല്‍ തന്നെ വന്‍ വാശിയിലായിരുന്നു മത്സരം. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി മത്സരം സമനിലയാവുകയായിരുന്നു.

ലജ്ജാകരമെന്നാണ് മുണ്ടോ ഡിപ്പോര്‍ട്ടിവോ റഫറിയുടെ തീരുമാനത്തെ കുറിച്ച് തലക്കെട്ടെഴുതിയത്. അതേസമയം, റഫറിയുടെ തീരുമാനത്തെ കവര്‍ച്ചയെന്നാണ് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തത്. യൂറോപ്പിലെ ഏറ്റവും മികച്ച അഞ്ച് ലീഗുകളില്‍ പ്രമുഖ സ്ഥാനമുള്ള ലാലീഗയില്‍ ഗോള്‍ ലൈന്‍ ടെക്ക്‌നോളജിയോ വീഡിയോ സാങ്കേതികതയോ ഉപയോഗിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഈ മാധ്യമങ്ങള്‍ ഇതുമായി ബന്ധപ്പെട്ടെഴുതിയ ലേഖനങ്ങളില്‍ വ്യക്തമാക്കുന്നു.

ലാലീഗയില്‍ രണ്ട് സമനിലയും 11 ജയവുമായി ബാഴ്‌സലോണ തന്നെയാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള വലന്‍സിയയ്ക്ക് ഒന്‍പത് ജയവും നാല് സമനിലയുമാണുള്ളത്. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്.

https://www.facebook.com/classysholly/photos/a.384435785321882.1073741828.384434901988637/388610814904379/?type=3&theater

Read more

https://www.facebook.com/BleacherReportFootball/photos/a.547818538613953.1073741828.544392522289888/1717996324929496/?type=3&theater