Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

മഞ്ചേരിക്കാരന്‍ ‘കുഞ്ഞ് ഓസിലിന്’ തകര്‍പ്പന്‍ സമ്മാനം നല്‍കി ഓസില്‍; ആഴ്‌സണലിന്റെ മലപ്പുറം സ്‌നേഹം അവസാനിച്ചിട്ടില്ല

, 3:41 pm

ആഴ്‌സണല്‍ സൂപ്പര്‍ താരം മെസ്യൂത് ഓസിലും മലപ്പുറവും തമ്മിലൊരു ബന്ധമുണ്ട്. കുറെ നാളുകള്‍ക്ക് മുമ്പ് കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളില്‍ ഒട്ടുമിക്ക പേര്‍ക്കും ആ ബന്ധം അറിയാം. മഞ്ചേരിക്കാരന്‍ ഇന്‍സമാമുല്‍ ഹഖിലൂടെ മലപ്പുറത്തെ ആഴ്‌സണള്‍ ‘സില്‍മയില്‍’ എടുത്ത സംഭവം നാടെങ്ങും വൈറലായിരുന്നു. അതിന് ഇപ്പോഴിതാ പുതിയൊരു അപ്‌ഡേഷന്‍ വന്നിരിക്കുന്നു.

അന്ന് ഇന്‍സമാമിന്റെ ആഴ്‌സണല്‍ പ്രേമവും ഓസിലിനോടുള്ള ഇഷ്ടവും മകന് ഓസിലെന്ന് പേരിട്ടതും ആഴ്‌സണല്‍ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പങ്കുവെച്ചപ്പോള്‍ ആരാധകര്‍ തെല്ലൊന്നമ്പരന്നു. പിന്നീട്, അതൊക്കെ ക്ലബ്ബിന്റെ പ്രമോഷന്‍ പരിപാടിയാണെന്ന് പറഞ്ഞു നടന്ന കാര്യങ്ങളെല്ലാം മറന്നിരിക്കുമ്പോഴാണ് മധ്യനിരയിലെ മാന്ത്രികന്‍ വീണ്ടും മലപ്പുറത്തെ ആ കളിയാരാധകനെ അമ്പരപ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്.

ഇന്‍സമാമിന്റെ മകനായ ഓസിലിന് ഒരു കുഞ്ഞു ജെഴ്‌സി നല്‍കിയാണ് ആരാധകരെ ഓസിലും ആഴ്‌സണലും ഇത്തവണ ഞെട്ടിച്ചിരിക്കുന്നത്. 
ആഴ്സണലിനെയും അവരുടെ താരം മെസ്യൂത് ഓസിലിനെയും സ്‌നേഹിച്ച് തങ്ങളെ ഞെട്ടിച്ച ആരാധകനെ ഒരു സര്‍പ്രൈസ് കൊടുത്തില്ലെങ്കില്‍ എങ്ങിനാ എന്നായിരിക്കും ആഴ്‌സണല്‍ കരുതിയിട്ടുണ്ടാവുക.

എന്തായാലും മെഹദ് ഓസിലിന് ആഴ്‌സണലിന്റെ കുഞ്ഞു ജെഴ്‌സികിട്ടിയതും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഓസില്‍ തന്നെയാണ് കുഞ്ഞ് മെഹദിനുള്ള ജേഴ്സി അയച്ചു നല്‍കിയത്. ഇക്കാര്യം വെളിപ്പെടുത്തി ഒരു വിഡിയോയും ആഴ്സണല്‍ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചു. 

Mesut sends Mehd Ozil a gift

〽️ Mesut Ozil sends Mehd Ozil a gift ❤️ 📹 Watch the full story ⬇️

Posted by Arsenal on Monday, 24 December 2018
Advertisement