ഇത്തവണ കപ്പ് മഞ്ഞപ്പടയ്‌ക്കെന്ന് കടകംപള്ളി, ആത്മവിശ്വാസം നല്ലതാണെന്ന് മണി ആശാന്‍

കോപ്പ അമേരിക്ക ആവേശ പോരില്‍ പങ്കുചേര്‍ന്ന് കേരള രാഷ്ട്രീയ നേതാക്കളും. ടൂര്‍ണമെന്റ് ആരംഭിച്ചതിന് പിന്നാലെ ബ്രസീല്‍- അര്‍ജന്റീന വൈരത്തിന്റെ ഭാഗമായിരിക്കുയാണ് മുന്‍ മന്ത്രിമാരായ എംഎം മണിയും കടകംപള്ളി സുരേന്ദ്രനും. സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും പോര്‍ കാഹളം മുഴക്കുകയും ചെയ്തു.

“ഞങ്ങളെ ആക്രമിക്കുന്നവരുണ്ടാകും വിമര്‍ശിക്കുന്നവരുണ്ടാകും. അവരാ വഴിക്ക് പോവുക എന്നുള്ളത് മാത്രമേയുള്ളൂ. അതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല… ചെഗുവേരയുടെ അര്‍ജന്റീന, മറഡോണയുടെ അര്‍ജന്റീന, അര്‍ജന്റീനയുടെ ഫാന്‍ എന്നീ മലയാളം ഹാഷ്ടാഗുകളും #VomosArgentina ഹാഷ്ടാഗും സഹിതം മണി ആശാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഈ പോസ്റ്റിനു താഴെ കമന്റുമായെത്തിയാണ് കടകംപള്ളി ബ്രസീലിനോടുള്ള ഇഷ്ടം പ്രകടമാക്കിയത്. “ആശാനേ.. ഇത്തവണ കപ്പ് ഞങ്ങള്‍ക്കാണ്.. മഞ്ഞപ്പട..” ബ്രസീല്‍ ടീമിന്റെ ചിത്രം സഹിതം അദ്ദേഹം കുറിച്ചു. “ആത്മവിശ്വാസം നല്ലതാണ്. അവസാനം വരെ” തംസപ്പ് ചിത്രം സഹിതം മണിയാശാന്‍ മറുപടി കൊടുത്തു.

കോപ്പ അമേരിക്കയില്‍ മിന്നും ജയത്തോടെയാണ് ആതിഥേയരായ ബ്രസീലിന്റെ തുടക്കം. എന്നാല്‍ ചിലിയോട് സമനില വഴങ്ങിയാണ് അര്‍ജന്റീന തുടങ്ങിയിരിക്കുന്നത്.

Latest Stories

'പെണ്‍കുട്ടികളെല്ലാം ഫോണിലാണ്.. എന്താ ഇവര്‍ക്ക് ഇത്രയും പറയാനുള്ളത്? മോദിക്കുണ്ടാവില്ല ഇത്ര തിരക്ക്'; വിവാദ പ്രസ്താവനയുമായി സലിം കുമാര്‍

IPL 2025: എന്റെ അമ്മോ അവനൊരു ബേബിഫേസ് ബോംബർ ആണ്, ആരെയും ബഹുമാനമില്ലാതെ അടിച്ചു തകർക്കും; യുവതാരത്തെക്കുറിച്ച് മുരളി കാർത്തിക്ക് പറഞ്ഞത് ഇങ്ങനെ

എൻ പ്രശാന്ത് ഐഎഎസിൻ്റെ സസ്പെൻഷൻ; പ്രശാന്തിന്‍റെ പരാതികൾ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

IPL 2025: തോൽവി ഒകെ ആർക്കും സംഭവിക്കാം, പക്ഷെ ഈ നാണക്കേട് ആരും ആഗ്രഹിക്കാത്തത്; പരാജയത്തിന് പിന്നാലെ അപമാന റെക്കോഡ് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്; പട്ടികയിൽ പ്രമുഖരും

രാജ്യത്തെ ഏറ്റവും വിലകൂടിയ ഭൂമി വാങ്ങലുമായി അദാനി ഗ്രൂപ്പ്; ദക്ഷിണമുംബൈയില്‍ ഒരേക്കര്‍ വാങ്ങിയത് 170 കോടിക്ക്; മലബാര്‍ ഹില്‍ മേഖലയില്‍ നിക്ഷേപം ഇറക്കാന്‍ നീക്കം

സുഡാനിലെ ഓംദുർമാനിൽ ആർ‌എസ്‌എഫ് ആക്രമണം; 100ലധികം പേർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്

64 വർഷത്തിന് ശേഷം ഗുജറാത്തില്‍; കോണ്‍ഗ്രസ് ദേശീയ സമ്മേളനം അഹമ്മദാബാദില്‍ ഇന്ന് നടക്കും, വഖഫ് നിയമമടക്കമുള്ളവയിൽ പ്രമേയം പാസാക്കും

CSK UPDATES: ഒറ്റ മത്സരം കൊണ്ട് ചെന്നൈ സ്വന്തമാക്കിയത് നാണംകെട്ട റെക്കോഡ്; സംഭവത്തിൽ വൻ ആരാധകരോക്ഷം

'വ്യാജ വാർത്ത നൽകിയതിന് കർമ്മ ന്യൂസ് എംഡിക്കെതിരെ രണ്ടുവർഷം മുൻപ് പരാതി കൊടുത്തു, കേസെടുക്കാൻ കഴിയില്ലെന്നായിരുന്നു മറുപടി'; സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാന

LSG UPDATES: ഇവന്റെ ശമ്പളം 30 ലക്ഷം; ഇനി ഫൈൻ അടയ്ക്കാൻ ലോൺ എടുക്കേണ്ടി വരുമെന്ന് ആരാധകർ