Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

ഫുട്‌ബോള്‍ പ്രേമികള്‍ ഏറ്റവും കൂടുതലുള്ള രാജ്യം ബ്രസീലും അര്‍ജന്റീനയുമല്ല; മുന്നില്‍ സര്‍പ്രൈസ് രാജ്യം

, 10:48 am

ഫുട്‌ബോള്‍ ഹൃദയത്തിലേറ്റിയ രാജ്യങ്ങളാണ് അര്‍ജന്റീനയും ബ്രസീലും. ഏറ്റവുമധികം ഫുട്‌ബോള്‍ പ്രേമികളുള്ള രാജ്യമേതെന്നു ചോദിച്ചാല്‍ സംശയത്തിനിടയില്ലാതെ എല്ലാവരും ബ്രസീല്‍ എന്നോ അര്‍ജന്റീനയെന്നോ പറയും. എന്നാല്‍ തെറ്റി. ഡാറ്റ വിശകലന സ്ഥാപനമായ നീല്‍സന്‍ സ്‌പോര്‍ട്‌സ് 30 രാജ്യങ്ങള്‍ക്കായി നടത്തിയ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം ആര്‍ക്കെന്ന് കേട്ടാല്‍ ആരുടേയും നെറ്റിയൊന്നു ചുളിയും. യു എ ഇയാണ് ഫുട്‌ബോള്‍ കമ്പക്കാര്‍ ഏറ്റവുമധികം ഉള്ള രാജ്യം.

80 ശതമാനം ആളുകളും യു എ ഇയില്‍ ഫുട്‌ബോള്‍പ്രേമികളാണ്. രണ്ടാം സ്ഥാനത്തുള്ള തായ്‌ലന്‍ഡില്‍ 78 ശതമാനം കളിപ്രേമികളാണ് ഉള്ളത്. പോര്‍ച്ചുഗല്‍, ചിലി,തുര്‍ക്കി എന്നീ രാജ്യങ്ങളാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍.

അഞ്ചു തവണ ലോകകീരീടം നേടിയ കാനറികള്‍ പട്ടികയില്‍ പതിമൂന്നാം സ്ഥാനത്താണ്. 60% ആളുകളാണ് ബ്രസീലില്‍ ഫുട്‌ബോള്‍ പ്രേമികളായുള്ളത്. കണക്കുകള്‍ സൂചിപ്പിക്കുന്നത് ബ്രസീലിലെ ഫുട്‌ബോള്‍ പ്രേമം കുറയുന്നു എന്നാണ്. 2013 ലെ കണക്കു പ്രകാരം 72 ശതമാനം ആളുകള്‍ കളിക്കമ്പക്കാരായിരുന്നു. 12 ശതമാനം കുറവ് ഇത്തവണ ഉണ്ടായിരിക്കുന്നു. ലോകത്തെ ഏറ്റവും ജനപ്രിയ ലീഗായ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് സ്വന്തമായുള്ള ബ്രിട്ടന്‍ (51%) പട്ടികയില്‍ 17ാമതാണ്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരവും അണ്ടര്‍ 17 ലോകകപ്പിന്റെ ആതിഥേയത്വവുമെല്ലാം നല്‍കിയ കുതിപ്പിന്റെ പിന്‍ബലത്തില്‍ ഇന്ത്യയിലും ഫുട്‌ബോള്‍ പ്രേമം വര്‍ദ്ധിച്ചിട്ടുണ്ട്. 45 ശതമാനമാണ് ഇന്ത്യയിലെ കളിപ്രേമികള്‍. നേരത്തെ ഇത് 30 ശതമാനം മാത്രമായിരുന്നു.

Advertisement