മുംബൈ സിറ്റി കേരളാബ്‌ളാസ്‌റ്റേഴ്‌സിനെ പിന്തള്ളി ; ഈസ്റ്റ് ബംഗാളിന് നാണക്കേടിന്റെ റെക്കോഡ്

ഇന്ത്യന്‍ സൂപ്പര്‍ലീഗ് പ്‌ളേ ഓഫിലേക്ക് അടുക്കുമ്പോള്‍ കരുത്തുകാട്ടി മുംബൈ സിറ്റി. ഈസ്റ്റ്് ബംഗാളിനെ നാണക്കേടിലേക്ക് തള്ളിയിട്ടുകൊണ്ട് മുംബൈ സിറ്റി എട്ടാം വിജയം പിടിച്ചെടുത്തു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മുന്‍ ചാംപ്യന്മാരുടെ വിജയം. ഈ വിജയത്തോടെ കേരളാബ്‌ളാസ്‌റ്റേഴ്‌സിനെ അഞ്ചാം സ്ഥാനത്തേക്ക് തള്ളി മുംബൈ നാലാമതായി.

കളിയുടെ രണ്ടാം പകുതിയില്‍ 51 ാം മിനിറ്റിലായിരുന്നു ബിപിന്‍ സിംഗിലൂടെ മുംബൈ ഗോള്‍ നേടിയത്. ഈ സീസണില്‍ ഈസ്റ്റബംഗാള്‍ നേരിടുന്ന പത്താമത്തെ തോല്‍വിയാണ്. ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ രണ്ടാം സീസണ്‍ മാത്രം കളിക്കുന്ന ടീം ഏറ്റവും തോല്‍വിയറിഞ്ഞ ടീമെന്ന കഴിഞ്ഞ സീസണിലെ സ്വന്തം റെക്കോഡ് ഈസ്റ്റ്ബംഗാള്‍ ഈ സീസണില്‍ തിരുത്തി്.

എഫ് സി ഗോവയ്ക്ക് എതിരേ ഒരു വിജയം മാത്രമാണ് ഈ സീസണില്‍ എസ് സി ഈസ്റ്റ് ബംഗാളിനുള്ളത്. ഒന്നാന്തരം ഗോളവസരങ്ങള്‍ പാഴാക്കിയതില്‍ അവര്‍ക്ക് സ്വയം പഴിക്കാം. ഈ വിജയത്തോടെ മുംബൈയ്ക്ക് 28 പോയിന്റായി. 17 കളികളില്‍ അവര്‍ക്ക് 28 പോയിന്റായി. 16 കളികളില്‍ നിന്നും ബ്‌ളാസ്‌റ്റേഴ്‌സിന് 27 പോയിന്റാണ് ഉള്ളത്.

Latest Stories

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ