എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ, തോൽവിക്ക് കാരണം ഞാനാണ്; എനിക്ക് ആ കാര്യം ഇതുവരെ ചെയ്യാൻ പറ്റിയിട്ടില്ല; ബ്രസീൽ പരിശീലകൻ പറയുന്നത് ഇങ്ങനെ

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിന് ഞെട്ടിക്കുന്ന തോൽവി സമ്മാനിച്ച് ഉറുഗ്വേ മുന്നേറിയിരുന്നു. തങ്ങളുടെ ഹോം സ്റ്റേഡിയമായ എസ്റ്റാഡിയോ സെന്റിനാരിയോയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഉറുഗ്വേ മഞ്ഞപ്പടയെ തകർത്തത്. ഡാർവിൻ നൂനസും നികോളാസ് ഡി ലാക്രൂസുമാണ് ഉറുഗ്വേക്കായി വലകുലുക്കിയത്. മത്സരത്തിന്റെ 42 ാം മിനിറ്റിൽ ഡാർവിൻ നൂനസിലൂടെയാണ് യുറുഗ്വെ ആദ്യം മുന്നിലെത്തിയത്. മൈതാനത്തിന്റെ ഇടതു വിങ്ങിലൂടെ കുതിച്ച അരോഹോയുടെ പാസിൽ ഒരു തകർപ്പൻ ഹെഡ്ഡറിലൂടെ നൂനസ് ബ്രസീലിയൻ വലകുലുക്കി.

ഗോൾ പിറന്നതിന് തൊട്ടു പിന്നാലെ സൂപ്പർ താരം നെയ്മർ പരിക്കേറ്റ് പുറത്ത് പോയി. ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമിൽ ഉറുഗ്വേയുടെ മധ്യനിര താരം നിക്കോളാസ് ഡി ലാ ക്രൂസുമായി കൂട്ടിയിടിച്ചാണ് നെയ്മർ നിലത്ത് വീണത്. നെയ്മറിനെ സ്ട്രച്ചറിലേക്കാണ് പുറത്തേയ്ക്ക് കൊണ്ടുപോയത്. പകരം റിച്ചാർലിസണെ ബ്രസീൽ ഇറക്കി.

77ാം മിനിറ്റിൽ നിക്കോളാസ് ഡി ലാ ക്രൂസ് ഉറുഗ്വേയുടെ ലീഡ് ഇരട്ടിയാക്കി. ബ്രസീലിയൻ ഡിഫെൻഡർമാർക്കിടയിൽ നിന്നും ഡാർവിൻ ന്യൂനെസ് കൊടുത്ത പാസിൽ നിന്നാണ് രണ്ടാം ഗോൾ പിറന്നത്. 2015 ന് ശേഷം ഇതാദ്യമായാണ് ബ്രസീൽ ഒരു ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പരാജയപ്പെടുന്നത്. വിജയത്തോടെ ഉറുഗ്വേ ബ്രസീലിനെ മറികടന്ന് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. നാല് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റാണ് ഉറുഗ്വേയ്ക്ക് ഉള്ളത്. 2015 ന് ശേഷം ഇതാദ്യമായാണ് ബ്രസീൽ ഒരു ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പരാജയപ്പെടുന്നത്. വിജയത്തോടെ ഉറുഗ്വേ ബ്രസീലിനെ മറികടന്ന് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. നാല് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റാണ് ഉറുഗ്വേയ്ക്ക് ഉള്ളത്.

മത്സരം തോറ്റതിന് പിന്നാലെ ബ്രസീൽ പരിശീലകൻ പറഞ്ഞത് ഇങ്ങനെ:

” മത്സരത്തിൽ മികച്ച രീതിയിൽ കളിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ഈ തോൽവിയുടെ ഉത്തരവാദി ഞാനാണ്. ഇതിന്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു. ഞങ്ങൾ ചെയ്യാൻ പാടില്ലായിരുന്ന രണ്ട് പിഴവുകൾ വരുത്തിവെച്ചു,അതിലൂടെയാണ് രണ്ടു ഗോളുകൾ വഴങ്ങിയത്. ഞങ്ങളുടെ ടീമിൽ കോഡിനേഷന്റെ അഭാവം നന്നായി ഉണ്ടായിരുന്നു. ഒരുനാൾ ടീം കോമ്പിനേഷൻ ഉണ്ടാക്കാൻ എനിക്ക് ഇതുവരെ സാധിച്ചിട്ടില്ല ” ഡിനിസ് പറഞ്ഞു.

സമീപകാലത്തെ ഏറ്റവും മോശം നിലയിലൂടെയാണ് ബ്രസീൽ ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ബൊളീവിയക്ക് എതിരെ അടുത്തിടെ നടനാണ് ഒരു മത്സരം ജയിച്ചതൊഴിച്ചാൽ കാര്യമായ നേട്ടങ്ങൾ ഒന്നും എടുത്ത് പറയാനില്ല. ഈ കണക്കിന് ആണെങ്കിൽ ടീം വമ്പൻ ടീമുകളോട് ബുദ്ധിമുട്ടും എന്നത് ഉറപ്പാണ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം