എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

അടുത്ത വർഷം ഫെബ്രുവരി മാസം പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 40 വയസ് തികയുകയാണ്. ക്ലബ് ലെവലിലും നിലവിൽ ഗംഭീര പ്രകടനമാണ് താരം ഇപ്പോൾ നടത്തുന്നതും. തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലെ മത്സരങ്ങൾ അദ്ദേഹം ഇപ്പോൾ ആസ്വദിക്കുകയാണ്. ഈ കലണ്ടർ വർഷം 37 ഗോളുകൾ റൊണാൾഡോ നേടിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ പോളണ്ടിനെതിരെ കളിച്ച മത്സരത്തിൽ റൊണാൾഡോ രണ്ടു ഗോളുകളും ഒരു അസിസ്റ്റുമായിരുന്നു സ്വന്തമാക്കിയിരുന്നത്.

റൊണാൾഡോയുടെ മകൻ ജൂനിയർ അൽ നാസറിന്റെ ഭാഗമായ അക്കാഡമിയിൽ തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. റൊണാൾഡോയും അദ്ദേഹത്തിന്റെ മകനും ഒരുമിച്ച് ഒരു കളിക്കളം പങ്കിടുന്നത് കാണാനാണ് ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്നത്. ഇക്കാര്യം മിസ്റ്റർ ബീസ്റ്റ് ക്രിസ്റ്റ്യാനോ റൊണാൾഡോയോട് ചോദിച്ചിരുന്നു. ആ സാധ്യതകളെ പൂർണമായും അദ്ദേഹം തള്ളിക്കളഞ്ഞിട്ടില്ല. ക്രിസ്റ്റ്യാനോയും ബീസ്റ്റും തമ്മിലുള്ള സംഭാഷണം ഇങ്ങനെ.

ലെബ്രോൺ ജെയിംസ് ചെയ്തതുപോലെയുള്ള ഒന്ന് നമുക്ക് ഫുട്ബോൾ ലോകത്ത് കാണാൻ കഴിയുമോ എന്നാണ് ബീസ്റ്റ് ചോദിച്ചത്.
‘ചിലപ്പോൾ അത് നടന്നേക്കാം, നമുക്ക് നോക്കാം, അവന് ഇപ്പോൾ 14 വയസ്സാണ്’ എന്നാണ് റൊണാൾഡോ മറുപടി നൽകിയത്.

ഒരുപക്ഷേ അവന് പതിനേഴാം വയസ്സിൽ അരങ്ങേറാൻ സാധിക്കും. അപ്പോൾ നിങ്ങൾ ഒരു മൂന്ന് വർഷം കൂടി കളിക്കേണ്ടി വരും എന്നാണ് ബീസ്റ്റ് പിന്നീട് പറഞ്ഞിട്ടുള്ളത്.
‘നമുക്ക് നോക്കാം, എന്റെ കാലുകൾ എങ്ങനെ കാര്യങ്ങൾ ചെയ്യുന്നു എന്നുള്ളത് നമുക്ക് നോക്കാം’ എന്ന് മറുപടിയാണ് റൊണാൾഡോ നൽകിയിട്ടുള്ളത്.

അൽ നാസറിന്റെ സീനിയർ ടീമിലേക്ക് പ്രവേശിക്കണമെങ്കിൽ ഇനിയും ഒരുപാട് മികച്ച പ്രകടനങ്ങൾ നടത്തി തന്റെ അച്ഛൻ തെളിയിച്ച അതേ കഴിവ് വീണ്ടും തെളിയിക്കേണ്ടി വരും ജൂനിയറിന്. നിലവിൽ റൊണാൾഡോയ്ക്ക് ഇപ്പോഴുള്ള ഫോം നിലനിർത്തികൊണ്ട് പോകുക എന്ന ലക്ഷ്യമാണ് ഉള്ളത്.

Latest Stories

പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ യമൻ പ്രസിഡന്റ് അഗീകരിച്ചിട്ടില്ലെന്ന് യമൻ എംബസി

രോഹിത് ശർമ്മ കാരണം എട്ടിന്റെ പണി കിട്ടി നടി വിദ്യ ബാലന്; സംഭവം വിവാദത്തിൽ

ഇരുപതുവര്‍ഷമായി ആള്‍താമസമില്ലാത്ത വീടിന്റെ ഫ്രിഡ്ജിനുള്ളില്‍ തലയോട്ടിയും അസ്ഥികളും, സംഭവം എറണാകുളം ചോറ്റാനിക്കരയില്‍

"ഓരോ ദിവസം കൂടും തോറും മെസിയുടെ ലെവൽ കൂടുകയാണ്"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ വൈറൽ

എച്ച്എംപി വൈറസ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, മാസ്‌ക് ധരിക്കുന്നത് അഭികാമ്യം: മന്ത്രി വീണാ ജോര്‍ജ്

"ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വഴി ആണ് ഞാൻ പിന്തുടരുന്നത്"; ചെൽസി താരത്തിന്റെ വാക്കുകൾ വൈറൽ

'മനുഷ്യത്വം എന്നൊന്നില്ലേ...' ; ഉമ തോമസ് പരിക്കേറ്റു കിടക്കുമ്പോഴും സംഘാടകര്‍ പരിപാടി തുടര്‍ന്നതിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

പുഷ്പ 2 ന്റെ ബോക്സ് ഓഫീസ് റെക്കോർഡ് തകർക്കുമോ ഈ സിനിമകൾ?

" മെസി കാണിച്ചത് മോശമായ പ്രവർത്തി "; തുറന്നടിച്ച് മുൻ യുണൈറ്റഡ് സ്റ്റേറ്റ്സ് മെൻസ് നാഷണൽ സോക്കർ ടീം താരം

ഡല്‍ഹി തിരിച്ചുപിടിക്കാന്‍ 'പ്യാരി ദീദി യോജന'യുമായി കോണ്‍ഗ്രസ്; കര്‍ണാടക മോഡലില്‍ സ്ത്രീകള്‍ക്ക് മാസം 2500 രൂപ പ്രഖ്യാപനം