എന്റെ മകന്റെ ഇഷ്ട്ട ഫുട്ബോൾ താരം ലയണൽ മെസിയോ ഞാനോ അല്ല, അത് ആ താരമാണ്: ക്രിസ്റ്റ്യാനോ റൊണാൾഡോ

ലോക ഫുട്ബോളിലെ രാജാക്കന്മാരാണ് ലയണൽ മെസിയും, ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഇരുവരും ഇനി തെളിയിക്കാനായി ഒന്നും തന്നെയില്ല. തങ്ങളുടെ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് താരങ്ങൾ കടന്നു പോകുന്നതെന്നും വൈകാതെ തന്നെ വിരമിക്കാൻ സാധ്യത ഉണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു.

എന്നാൽ വിരമിക്കാൻ സമയമായിട്ടും മികച്ച പ്രകടനമാണ് മെസിയും റൊണാൾഡോയും കളിക്കളത്തിൽ കാഴ്ച വെക്കുന്നത്. നിലവിൽ യുവ താരങ്ങളെ വെല്ലുന്ന പ്രകടനമാണ് അവർ നടത്തുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ മാറ്റിയോ ഉടൻ തന്നെ തന്റെ പിതാവിനെ പോലെ ഫുട്ബാളിലേക്ക് കാൽചുവട് വെച്ച് ഇതിഹാസമായി മാറും എന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ ആരാധകർ.

മാറ്റിയോ ഇപ്പോൾ അൽ നാസറിന്റെ ജൂനിയർ ക്ലബിൽ ഭാഗമായി കളിക്കുകയാണ്. മികച്ച പ്രകടനമാണ് മാറ്റിയോ ക്ലബ് മത്സരങ്ങളിൽ കാഴ്ച വെക്കുന്നത്. തന്റെ മകന്റെ ഇഷ്ട താരം ആരാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.

ക്രിസ്റ്റ്യാനോ റൊണാൾഡോ പറയുന്നത് ഇങ്ങനെ:

” എന്റെ മകന്റെ ഇഷ്ട ഫുട്ബോൾ താരം അത് ഞാനോ ലയണൽ മെസിയോ അല്ല. എന്റെ മകന്റെ ഇഷ്ട താരം എംബാപ്പെയാണ്. എന്നെക്കാളും മികച്ചവനാണ് എംബാപ്പെയെന്നാണ് അവന്‍ പറയാറുള്ളത്” ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.

Read more