Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

വീണ്ടും ട്വിസ്റ്റ്, ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത

, 4:03 pm

ഒടുവില്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. നേരത്തെ ഉപേക്ഷിക്കാന്‍ തീരുമാനിച്ച ഇന്ത്യ-ജോര്‍ദാന്‍ സൗഹൃദ ഫുട്‌ബോള്‍ കൃത്യ സമയത്ത് തന്നെ നടക്കും. മഴ കുറഞ്ഞതോടെ ഇന്ത്യന്‍ ടീം അംഗങ്ങള്‍ മുഴുവനും ജോര്‍ദാനിലെത്തി. രാത്രി 10.30നാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സില്‍ ലൈവ്.

രണ്ടു സംഘങ്ങള്‍ ആയി സഞ്ചരിച്ച ഇന്ത്യന്‍ ടീമിന്റെ ഒരു സംഘം കുവൈറ്റ് വിമാന താവളത്തില്‍ കുടുങ്ങി പോയത് ആണ്. മത്സരം നടന്നേക്കില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നയിച്ചത്. ജെജെ ലാല്‍ പെക്കുലെ, സുമീത് പാസി, ബല്‍വന്ത സിങ്, മന്‍വീര്‍ സിംഗ്, ഉദാന്ത സിങ്, ഹോളി ചരന്‍ നാഴ്‌സറി, ആഷിക് കരുണിയന്‍, എന്നിരും ഒഫീഷ്യല്‍സുകളുമാണ് 36 മണിക്കൂറോളം കനത്ത മഴ കാരണം വിമാനത്താവളത്തില്‍ കുടുങ്ങിയത്.

എന്നാല്‍ ഇവര്‍ക്ക് ഏറെ വൈകിയാണെങ്കിലും ജോര്‍ദാന്‍ തലസ്ഥാനമായ അമ്മനില്‍ എത്താനായി. പക്ഷെ കിറ്റുകള്‍ സുരക്ഷിതമായി എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. പുതിയ കിറ്റുകള്‍ ഉപയോഗിച്ച് കളിക്കാം എന്ന് കളിക്കാര്‍ സമ്മതിച്ചതോടെ മത്സരം നടത്താന്‍ സംഘാടകര്‍ തീരുമാനിക്കുകയായിരുന്നു.

സ്റ്റാര്‍ സ്ട്രൈക്കര്‍ സുനില്‍ ഛേത്രിയുടെ അഭാവത്തിലാണ് ഇന്ത്യ കളിക്കുന്നത്. പരിക്കിനെത്തുടര്‍ന്നാണ് ഛേത്രി ഇന്ത്യന്‍ ടീമിനൊപ്പമില്ലാത്തത്. അടുത്ത വര്‍ഷം യുഎഇയില്‍ നടക്കുന്ന എഎഫ്സി ഏഷ്യന്‍ കപ്പ് ഫുട്ബോളിനു മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന രാജ്യാന്തര സൗഹൃദ മത്സരമായേക്കും ഇത്.

Advertisement