ഏറെ നാളുകൾ കിരീടം നേടാതിരുന്ന ഒരു ടീം, കിരീട വളർച്ച നേരിട്ടതിന്റെ പേരിൽ കളിയാക്കൽ കേട്ട ടീം, അവരുടെ കിരീട കുതിപ്പിന് കോപ്പ അമേരിക്ക തുടക്കം കുറിക്കുന്നു. അർജന്റീനയെ സംബന്ധിച്ച് അതൊരു ആരംഭമായിരുന്നു. ശേഷം അവർ ലോകകപ്പ് കൂടി നേടി വിമർശകർക്ക് മറുപടി കൊടുത്തു. എല്ലാത്തിനും ഊർജം നൽകിയ കോപ്പ അമേരിക്ക ഫൈനലിൽ അവർ തോൽപ്പിച്ച ബദ്ധവൈരികളായ ബ്രസീലിനെ ആയിരിക്കുന്നു. ഏകപക്ഷീയമായ ഒരു ഗോളിന് ആയിരുന്നു ജയം .
മത്സരത്തിൽ അര്ജന്റീന ജയം സ്വന്തമാക്കിയെങ്കിലും അവർ ശരിക്കും ബുദ്ധിമുട്ടിയാണ് ജയം സ്വന്തമാക്കിയത്. അവർക്ക് ഏറ്റവും അധികം തലവേദന ഉണ്ടാക്കിയത് ബ്രസീലിയൻ സ്റ്റാർ പ്ലയർ നെയ്മർ ആണ്. അടുത്ത കോപ്പ അമേരിക്കക്ക് ദിവസങ്ങൾ മാത്രം ആണ് ബാക്കി ഉള്ളത്. അർജന്റൈൻ മധ്യനിരതാരമായ റോഡ്രിഗോ ഡി പോൾ ആ മത്സരത്തെക്കുറിച്ചും നെയ്മറെക്കുറിച്ചും അഭിപ്രായം പറഞ്ഞിരിക്കുകയാണ്. താൻ തന്റെ കരിയറിൽ നേരിട്ടുള്ള ഏറ്റവും ബുദ്ധിമുട്ടേറിയ എതിരാളി കോപ്പ അമേരിക്ക ഫൈനലിലെ നെയ്മറാണ് എന്ന കാര്യമാണ് ഡി പോൾ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഞാൻ ഇതുവരെ നേരിട്ടതിൽ വച്ച് ഏറ്റവും കടുപ്പമേറിയ എതിരാളി കോപ്പ അമേരിക്ക ഫൈനലിലെ നെയ്മറായിരുന്നു .അന്ന് നെയ്മർ മൃഗ സമാനമായിരുന്നു. അവനെ പിടിച്ചുകെട്ടാൻ ഞങ്ങൾക്ക് ആർക്കും സാധിച്ചില്ല. ബീസ്റ്റ് മോഡിൽ ഉള്ള നെയ്മറെയാണ് അന്ന് ഞാൻ കണ്ടത്. രണ്ടാം പകുതിയിൽ നെയ്മർ നടത്തിയ പ്രകടനത്തെക്കുറിച്ചൊക്കെ ആ സമയം തന്നെ ഞാൻ താരവുമായി സംസാരിച്ചതാണ്.” ഡി പോൾ പറഞ്ഞു..
അന്ന് നെയ്മർ ഉണ്ടാക്കിയെടുത്ത അവസരങ്ങൾ ഗോൾ ആയിരുന്നെങ്കിൽ മത്സരഫലം തന്നെ മറ്റൊന്ന് ആകുമായിരുന്നു. എന്നാൽ അത് ഉണ്ടായില്ല. നെയ്മറിന് ആകട്ടെ കോപ്പ അമേരിക്ക കിരീടം ഇതുവരെ നേടാനും പറ്റിയിട്ടില്ല. താരം ഭാഗമാകാതിരുന്ന 2019 കോപ്പ അമേരിക്ക നേടിയത് ബ്രസീൽ ആയിരുന്നു.