കോപ്പ അമേരിക്ക ഫുട്ബോള്‍ ഫൈനലില്‍ അര്‍ജന്റീനിയോടേറ്റ തോല്‍വിയുടെ വേദന ബ്രസീലിയന്‍ തുറുപ്പുചീട്ട് നെയ്മര്‍ ഇത്ര പെട്ടെന്ന് അതിജീവിച്ചോ? സംശയം വേണ്ട നെയ്മര്‍ അതൊക്കെ മറന്ന് അടിച്ചുപൊളിക്കുകയാണ്. ഫാഷന്റെ കാര്യത്തില്‍ എന്നും പുതു പരീക്ഷണങ്ങള്‍ നടത്തുന്ന നെയ്മറിന്റെ ഹെയര്‍സ്‌റ്റൈലിലെ മാറ്റം ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നു.
കോപ്പ അമേരിക്കയ്ക്കുശേഷം ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിക്കൊപ്പം ചേരാന്‍ ഒരുങ്ങുന്ന നെയ്മര്‍ നാല് മണിക്കൂര്‍ സലൂണില്‍ ചെലവിട്ടാണ് പുതിയ ഹെയര്‍സ്‌റ്റൈല്‍ സ്വന്തമാക്കിയത്. നീണ്ടുചുരുണ്ട സ്വര്‍ണ്ണത്തലമുടി നെയ്മറിന് സമ്മാനിച്ചത് നാന്ദ ബര്‍ഗ്യൂസിന എന്ന ബ്രസീലിയന്‍ ബ്യൂട്ടിഷനും.
മുന്‍പ് നിരവധി സെലിബ്രിറ്റികളുടെ ഹെയര്‍സ്‌റ്റൈലില്‍ മാറ്റുംവരുത്തിയയാളാണ് ബര്‍ഗ്യൂസിന. പലപ്പോഴും തലമുടിയില്‍ വ്യത്യസ്ത നിറങ്ങള്‍ പൂശാറുള്ള നെയ്മര്‍ ഇക്കുറിയും പുതുമയ്ക്കാണ് ശ്രമിച്ചതെന്ന് നാന്ദ പറഞ്ഞു.
Read more
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പിങ്ക് നിറം പൂശിയ തലമുടിയുമായാണ് നെയ്മര്‍ ശ്രദ്ധനേടിയത്. മുടിയിലെ നിറം മങ്ങിയതോടെ അതു മുഴുവന്‍ വെട്ടിക്കളഞ്ഞ് പരമ്പരാഗത രീതിയിലേക്ക് മാറി. കോപ്പ അമേരിക്കയിലെ തിരിച്ചടിയുടെ സമ്മര്‍ദ്ദം ഒഴിവാക്കാന്‍ പുതിയ ഹെയര്‍സ്റ്റൈല്‍ നെയ്മറിനെ സഹായിക്കുമെന്ന് വിശ്വാസത്തിലാണ് കളി പ്രേമികളും.