ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് ശേഷം ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള താരമാണ് നെയ്മർ ജൂനിയർ. ക്ലബ് ലെവലിൽ അദ്ദേഹം അൽ ഹിലാലിൽ നിന്ന് ഇറങ്ങി ഇപ്പോൾ തന്റെ ആദ്യ ക്ലബായ സാന്റോസിലാണ് കളിക്കുന്നത്.
ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന മത്സരമാണ് അര്ജന്റീന ബ്രസീൽ പോരാട്ടം. വരാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ കൊളംബിയക്കെതിരെയും, അര്ജന്റീനയ്‌ക്കെതിരെയുമുള്ള മത്സരങ്ങളിൽ നിന്ന് ബ്രസീൽ ഇതിഹാസം നെയ്മർ ജൂനിയർ പരിക്ക് മൂലം പുറത്തായി. നാളുകൾക്ക് ശേഷം ലയണൽ മെസിയും, നെയ്മർ ജൂനിയറും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ.
എന്നാൽ പരിക്ക് കാരണം താരത്തിനെ ടീമിൽ നിന്ന് ഒഴിവാക്കി പകരം റയൽ മാഡ്രിഡിൽ ഉള്ള എൻഡറിക്കിനെ തിരഞ്ഞെടുത്തു. നാളുകൾ ഏറെയായി പരിക്കിന്റെ പിടിയിലായിരുന്ന താരം സൗദി ക്ലബായ അൽ ഹിലാലിൽ നിന്ന് ഇറങ്ങി തന്റെ പഴയ ക്ലബായ സാന്റോസിലേക്ക് ജനുവരിയിലാണ് ട്രാൻസ്ഫർ വാങ്ങി വന്നത്. ക്ലബിലും മികച്ച പ്രകടനമാണ് നെയ്മർ നടത്തിയിരുന്നത്. താരത്തിന്റെ മെഡിക്കൽ അപ്ഡേഷന് ഉടൻ തന്നെ ലഭിക്കും.