നെയ്മർ, മെസി, സുവാരസ് എന്നിവരുടെ ലെവൽ ആ താരത്തെക്കാൾ താഴെയാണ്, എന്തൊരു പ്രകടനമാണ് ചെക്കൻ: ക്വിക്ക് സാഞ്ചസ് ഫ്ലോറസ്

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളുമാണ് ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർ. ഇവർക്ക് ശേഷം ലോക ഫുട്ബോൾ ആരാധകരെ ആവേശം കൊള്ളിച്ച മറ്റൊരു താരമാണ് ബ്രസീൽ ഇതിഹാസം നെയ്മർ ജൂനിയർ. കളിക്കളത്തിൽ ഇവർ മൂന്നു പേരും നടത്തുന്ന പ്രകടനത്തിൽ കോടികണക്കിന് ജനങ്ങളെയാണ് ഇവർ പ്രചോദിപ്പിച്ചിരിക്കുന്നത്.

നിലവിൽ യുവ താരങ്ങളെ വെല്ലുന്ന പ്രകടനമാണ് ഇവർ ഈ പ്രായത്തിലും നടത്തുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ് ടീമാണ് ബാഴ്‌സിലോണ. മെസി, നെയ്മർ, സുവാരസ് എന്നിവർ ചേർന്നാണ് ക്ലബ്ബിനെ ഇത്രയും ഉന്നതിയിൽ എത്തിച്ചത്. നിലവിലെ ക്ലബിൽ യുവ താരം ലാമിന് യമാലും, റോബർട്ട് ലെവൻഡോസ്‌കിയും ചേർന്ന് തകർപ്പൻ പ്രകടനമാണ് കാഴ്ച്ച വെക്കുന്നത്.

നെയ്മർ ജൂനിയർ, ലൂയിസ് സുവാരസ് എന്നിവരേക്കാളും ഏറ്റവും മികച്ച താരമാണ് ലാമിന് യമാൽ എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ലാലിഗ പരിശീലകനും, മുൻ സ്പാനിഷ് താരവുമായ ക്വിക്ക് സാഞ്ചസ് ഫ്ലോറസ്.

ക്വിക്ക് സാഞ്ചസ് ഫ്ലോറസ് പറയുന്നത് ഇങ്ങനെ:

” ലയണല്‍ മെസിയുടേയും നെയ്മറിന്റേയും നിലവാരത്തില്‍ കളിക്കുന്ന താരമാണ് ലാമി യമാല്‍. അവനാണ് അടുത്ത സൂപ്പര്‍ താരമെന്ന് ഞാന്‍ നിസംശയം പറയും. അസാധ്യ പ്രതിഭയുള്ള താരമാണവന്‍. ലോകത്തിലെ ഏറ്റവും മികച്ച വിങ്ങര്‍മാരിലൊരാളായി അവനെ ഞാന്‍ പരിഗണിക്കും” ക്വിക്ക് സാഞ്ചസ് ഫ്ലോറസ് പറഞ്ഞു.