നെയ്മർ അടുത്ത ലോകകപ്പ് നേടണമെങ്കിൽ ആ ഒരു കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യരുത്: റൊണാൾഡോ നസാരിയോ

ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് ശേഷം ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള താരമാണ് നെയ്മർ ജൂനിയർ. ബ്രസീൽ ടീമിനെ ഉന്നതിയിൽ എത്തിച്ചത് താരം കൂടിയാണ് അദ്ദേഹം. ക്ലബ് ലെവലിൽ നെയ്മർ അൽ ഹിലാലിൽ നിന്ന് ഇറങ്ങി ഇപ്പോൾ തന്റെ ആദ്യ ക്ലബായ സാന്റോസിലാണ് കളിക്കുന്നത്.

ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന മത്സരമായിരുന്നു അര്ജന്റീന ബ്രസീൽ പോരാട്ടം. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ കൊളംബിയക്കെതിരെയും, അര്ജന്റീനയ്‌ക്കെതിരെയുമുള്ള മത്സരങ്ങളിൽ നിന്ന് ബ്രസീൽ ഇതിഹാസം നെയ്മർ ജൂനിയർ പരിക്ക് മൂലം പുറത്തായിരുന്നു. കൊളംബിയക്കെതിരെ വിജയിച്ചെങ്കിലും അര്ജന്റീനക്കെതിരെ ബ്രസീലിനു നെയ്മർ ഇല്ലാതെ വിജയിക്കാൻ സാധിക്കുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

തന്റെ കരിയറിലെ അവസാന ലോകകപ്പായിരിക്കും അടുത്ത വർഷവും നടക്കാൻ പോകുക എന്ന് നെയ്മർ നേരത്തെ തന്നെ പറഞ്ഞിരുന്നു. താരത്തിന്റെ സാന്നിധ്യത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ബ്രസീൽ ഇതിഹാസം റൊണാൾഡോ നാസാരിയോ.

റൊണാൾഡോ നാസാരിയോ പറയുന്നത് ഇങ്ങനെ:

” നെയ്മർ അടുത്ത വർഷത്തെ ലോകകപ്പിൽ ഉണ്ടാകും എന്നാണ് ഞാൻ കരുതുന്നത്. നെയ്മറിന് ദൈവീകമായ ഒരു കഴിവുണ്ട്. അതിനാൽ തന്നെ അവൻ അവനെ തന്നെ മികച്ചതാവാൻ സാക്രിഫൈസ് ചെയ്യണം. ഇതെല്ലം അവന്റെ കൈയിലാണ്. അടുത്ത ലോകകപ്പ് ഒരു വര്ഷം കഴിഞ്ഞിട്ടാണ്, നെയ്മറിന് മികച്ച പ്രകടനം നടത്താനുള്ള കെല്പുണ്ടെങ്കിൽ ബ്രസീലിനു തന്നെ ട്രോഫി ഉയർത്താം. പക്ഷെ ഇതിനെല്ലാം അവൻ നന്നായി സാക്രിഫൈസ് ചെയ്യണം. നന്നായി ഭക്ഷണം കഴിക്കണം, ട്രെയിനിങ് ചെയ്യണം, ഉറങ്ങണം” റൊണാൾഡോ നാസാരിയോ പറഞ്ഞു.

Read more