നെയ്മര്‍ വിരമിക്കാൻ ഒരുങ്ങുന്നു; ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് സഹതാരത്തിന്റെ വെളിപ്പെടുത്തല്‍

ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കാന്‍ ഒരുങ്ങുകയാണെന്ന് വെളിപ്പെടുത്തി ബ്രസീലിന്‍റെ റയല്‍ മാഡ്രിഡ് താരം റോഡ്രിഗോ. നെയ്മര്‍ വിരമിക്കാന്‍ തയ്യാറെടുക്കുന്ന കാര്യം പറഞ്ഞപ്പോള്‍ തനിക്ക് കൃത്യമായ മറുപടിനല്‍കാന്‍ കഴിഞ്ഞില്ലെന്നും വിരമിക്കുമ്പോള്‍ പത്താംനമ്പര്‍ ജേഴ്‌സി തനിക്ക് തരാമെന്ന് നെയ്മര്‍ വാഗ്ദാനംചെയ്തെന്നും റോഡ്രിഗോ വ്യക്തമാക്കി.

വരാനിരിക്കുന്ന ഖത്തര്‍ ലോക കപ്പോടെ ബൂട്ടഴിച്ചേക്കുമെന്ന സൂചന നെയ്മര്‍ നേരത്തെ നല്‍കിയിരുന്നു. നെയ്മര്‍ ആന്റി ദി ലൈഫ് ഓഫ് കിംഗ്‌സ് എന്ന ഡോക്യുമെന്ററിയിലായിരുന്നു താരം വിരമിക്കലിനെ കുറിച്ച് മനസ്സ് തുറന്നത്. ഇനിയൊരു ലോക കപ്പ് കൂടി കളിക്കാനുള്ള മാനസിക കരുത്ത് തനിക്ക് ഉണ്ടെന്ന് കരുതുന്നില്ലെന്നാണ് നെയ്മര്‍ ഡോക്യുമെന്ററിയില്‍ പറഞ്ഞത്.

ലോക കപ്പ് കിരീടമെന്ന സ്വപ്നം നെയ്മര്‍ക്ക് ഇനിയും ബാക്കിയാണ്. ഖത്തറില്‍ തന്റെ കാത്തിരിപ്പ് അവസാനിപ്പിച്ച് കിരീടത്തോടെ വിട പറയാമെന്ന പ്രതീക്ഷയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

2013ലെ കോണ്‍ഫെഡറേഷന്‍ കപ്പില്‍ കിരീടം നേടിയ ബ്രസീല്‍ നിരയില്‍ നെയ്മറുണ്ടായിരുന്നു. 2016ലെ ഒളിമ്പിക്സ് ഗെയിംസിലും ടീമിനെ സ്വര്‍ണത്തിലെത്തിക്കാന്‍ നെയ്മറിനായിരുന്നു.

Latest Stories

പലസ്തീന് ഫ്രാൻസിന്റെ അംഗീകാരം; കൂടെ ചേരുമോ യൂറോപ്പ്?

ഓരോ ഷോട്ടിലും ഓരോ രാജാക്കന്മാർ, ക്രിക്കറ്റിലെ പെർഫെക്ട് താരങ്ങൾ ഇവരാണ്; തിരഞ്ഞെടുത്ത് വിരേന്ദർ സെവാഗ്

'തഹാവൂർ റാണ ചെറിയ മീൻ'; റാണയെ ഇന്ത്യയ്ക്ക് കൈമാറി അമേരിക്ക മുക്കുന്നത് കൊടുംഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയെ! 26/11 ന്റെ മുഖ്യ സൂത്രധാരനെ വിട്ടുകിട്ടാൻ ഇന്ത്യയ്ക്ക് മുന്നിലിനി വഴികളില്ല

ഇരയായ യുവതി സ്വയം 'പ്രശ്നം ക്ഷണിച്ചുവരുത്തിയെന്ന്' പറഞ്ഞ് ബലാത്സംഗക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചു; വീണ്ടും വിചിത്ര വിധിയുമായി അലഹബാദ് ഹൈക്കോടതി

IPL 2025: അല്ല അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ ഞാന്‍ ആരാ ഏട്ടാ, രാഹുല്‍ ഓപ്പണിങ്ങില്‍ ഇറങ്ങില്ല, ആ താരം തിരിച്ചുവരും, അപ്പോള്‍ പിന്നെ എവിടെ കളിപ്പിക്കുമെന്ന്‌ മുന്‍ ഇന്ത്യന്‍ താരം

ഒടുവില്‍ ആ സിനിമ സംഭവിക്കുന്നു! കരീന കപൂറിന് പിന്നാലെ സെറ്റില്‍ ഇറങ്ങി വരുന്ന പൃഥ്വിരാജ്; വീഡിയോ വൈറല്‍

വയനാട് മുണ്ടക്കൈ - ചൂരൽമല ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണം; കേന്ദ്ര സര്‍ക്കാരിനോട് ആവർത്തിച്ച് ഹൈക്കോടതി

'ബേബി ഗേള്‍' സിനിമാ സംഘത്തില്‍ നിന്നും കഞ്ചാവ് വേട്ട; ഫൈറ്റ് മാസ്റ്റര്‍ പിടിയില്‍

'നിങ്ങൾക്കും പേരക്കുട്ടികളില്ലേ?'; കുർക്കുറെ പാക്കറ്റിൽ എന്താണുള്ളത് എന്നതിനേക്കാൾ അതിനുള്ളിൽ എന്താണെന്ന് അറിയാനാണ് കുട്ടികൾക്ക് താല്പര്യം; വിമർശനവുമായി സുപ്രിംകോടതി

ചരിത്രത്തില്‍ ആദ്യമായി അന്താരാഷ്ട്ര സ്വര്‍ണ്ണവില 100 ഡോളറിന് മുകളില്‍; ആഭ്യന്തര വിലയിലും റെക്കോര്‍ഡ് കുതിപ്പുമായി പൊന്ന്