നെയ്മര്‍ക്കെതിരെ ആഞ്ഞടിച്ച് ബയേണ്‍ മ്യൂണിച്ച്

ഫുട്‌ബോള്‍ ആരാധകരുടെ മനം കുളിര്‍പ്പിച്ച കൂട്ടുകെട്ടായിരുന്നു ബാഴ്‌സലോണയുടെ മെസി-സുവാരസ്-നെയ്മര്‍. എത്ര തവണയാണ് മൂവരും ചേര്‍ന്ന് ഏതിരാളിയുടെ വല കുലുക്കിയത്. മടുക്കും മുന്‍പാണ് അതു സംഭവിച്ചത്. നെയ്മര്‍ പിഎസ്ജിയിലേക്ക് പോയത്. ഫ്രഞ്ച് ക്ലബ് പി.എസ്.ജി 222 മില്യണ്‍ എന്ന റെക്കോര്‍ഡ് തുകയ്ക്കാണ് നെയ്മറെ എത്തിച്ചത്.

ബയേണ്‍ മ്യൂണിച്ചിന്റെ പ്രസിഡന്റ് ഉലി ഹോണസ്സ് നെയ്മറുടെ ട്രാന്‍സ്ഫറിനേക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത് ഇങ്ങനെയാണ് ” ഫ്രഞ്ച് ഭീമന്‍മാരായ പി.എസ്.ജിയുടെ അത്ര സാമ്പത്തിക ശേഷി ഞങ്ങള്‍ക്കില്ല. അതുകൊണ്ട് തന്നെ നെയ്മറേയും എംബാംപെയേയും പോലെയുള്ള താരങ്ങളെ ഇത്രയും തുകകൊടുത്ത് സ്വന്തമാക്കാന്‍ ഞങ്ങള്‍ക്കാകില്ല. 60,70 ബില്യണ്‍ ഡോളറിലുള്ള ട്രാന്‍സ്ഫര്‍ മാത്രമേ നിലവില്‍ സാധ്യമാകുളളു.” മ്യൂണിച്ച് പ്രസിഡന്റ് പറഞ്ഞു.

നെയ്മർ ലോകോത്തര നിലവാരമുള്ള ഒരു താരമല്ലെന്നും, ആരാധകർ ഊതിവീർപ്പിച്ച ഒരു ബലൂൺ മാത്രമാണ് എന്നുമാണ് ഹോണസ്സിന്റെ വിമർശനം. തങ്ങളായിരുന്നെങ്കിൽ ഒരിക്കലും 222 മില്യൺ യൂറോ മുടക്കി താരത്തെ ടീമിലെടുക്കില്ലായിരുന്നു എന്നും ഹോണസ് പറയുന്നു.

നിലവില്‍ റൊണാള്‍ഡോയ്ക്കും മെസ്സിയ്ക്കും ശേഷം അടുത്ത ഫുട്‌ബോള്‍ ഇതിഹാസമാകുമെന്ന് കരുതപ്പെടുന്ന താരമാണ് നെയ്മര്‍. ഫ്രഞ്ച് ക്ലബ്ബില്‍ ഇതുവരെ ഈ 25 കാരന്‍ 17 ഗോളുകളും 11 അസിസ്റ്റുകളും 11 അസിസ്റ്റുകളുമായി തകര്‍പ്പന്‍ ഫോമിലാണ് താരം.

ബാര്‍സയുടെ ഇടതുവിങ്ങില്‍ വിരാജിച്ച നെയ്മര്‍ അല്ല പാരിസിലെ നെയ്മര്‍. നെയ്മര്‍ ജൂനിയറവിടെ സീനിയറാകുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.

ഫ്രഞ്ച് ക്ലബിനായി ഇതുവരെ 17ഗോളുകൾ നേടിയ താരം 11 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. 25കാരനായ ബ്രസീൽ താരത്തിന്റെ മികവിലാണ് പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തുവിട്ടത്. ഇതിന്റെ നീരസമാണ് ബയേൺ പ്രസിഡന്റ് ഇപ്പോൾ താരത്തോട് തീർക്കുന്നത് എന്നാണ് നെയ്മറുടെ ആരാധകർ വിലയിരുത്തുന്നത്.