കരുത്തരായ അര്‍ജന്റീനക്കും ജര്‍മ്മനിക്കും സംഭവിച്ചത് ബ്രസീലിനുണ്ടായില്ല. ആദ്യ മത്സരത്തില്‍ മുട്ടുവിറയക്കാതെ കാനറിപട ജയിച്ചു കയറി. ഗ്രൂപ്പ് ജിയിലെ മത്സരത്തില്‍ സെര്‍ബിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്രസീല്‍ തകര്‍ത്തത്. റിച്ചാര്‍ലിസന്‍ ഇരട്ടഗോളുമായി തിളങ്ങി. കടുത്ത പ്രതിരോധവുമായാണ് സെര്‍ബിയ കാനറികള്‍ക്കെതിരെ ഇറങ്ങിയത്. മത്സരത്തില്‍ ഒമ്പത് തവണയാണ് സൂപ്പര്‍ താരം നെയ്മര്‍ ഫൗള്‍ ചെയ്യപ്പെട്ടത്. ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫൗള്‍ ചെയ്യപ്പെട്ടിരിക്കുന്ന താരമായും നെയ്മര്‍ മാറി.
തുടരെ തുടരെ താരത്തെ ലക്ഷ്യമിട്ട് ഫൗളുകൾ പിറന്നുകൊണ്ടേ ഇരുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയിൽ നെയ്മറെ മുന്നേറാൻ സെർബിയ അനുവദിച്ചില്ല. അതിനിടയിലാണ് തുടര്‍ച്ചയായി ഫൗള്‍ ചെയ്യപ്പെട്ട താരം കണങ്കാലിന് പരിക്കേറ്റാണ് മൈതാനം വിട്ടത്. താരത്തിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് റിപോർട്ടുകൾ ആദ്യം പുറത്ത് വന്നത് . ആശങ്ക വേണ്ടെന്നും അദ്ദേഹം കളിക്കളത്തില്‍ ഉണ്ടാകുമെന്നും പരിശീലകന്‍ ടിറ്റെ പറഞ്ഞിരുന്നു.
എന്നാൽ ടീമിൽ നിന്ന് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ അത്ര മികച്ചതല്ല ഡോക്ടർ പറയുന്നത് ഇങ്ങനെ.
“ഫിസിയോതെറാപ്പി ഉപയോഗിച്ച് അദ്ദേഹത്തിന്റെ പരിക്കിൽ ഞങ്ങള്ക് വർക്ക് ചെയ്യേണ്ടതുണ്ട് . ഞങ്ങൾ ഒരു MRI ഷെഡ്യൂൾ ചെയ്‌തിട്ടില്ല, നാളെ ഞങ്ങൾക്ക് ഒരു പുതിയ വിലയിരുത്തൽ ഉണ്ടായിരിക്കും. “ഞങ്ങൾക്ക് ഇപ്പോൾ കാത്തിരിക്കേണ്ടതുണ്ട്, അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ച് ഞങ്ങൾക്ക് അകാല അഭിപ്രായങ്ങളൊന്നും നൽകാനാവില്ല.
” പരിക്ക് പറ്റിയ ശേഷവും അദ്ദേഹം 11 മിനിറ്റ് അദ്ദേഹം കളത്തിൽ തുടർന്നു , അതിന് ശേഷമാണ് പിന്മാറിയതെന്നത് ശ്രദ്ധിക്കണം.” ടീം ഡോക്ടർ പറഞ്ഞു.
എന്തായാലും പുറത്ത് വരുന്ന വാർത്തകൾ അത്ര സുഖമുള്ളതല്ല എന്നതാണ് ബ്രസീൽ ആരാധകരെ നിരാശപെടുത്തുന്നത്.