ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളാണ് ബ്രസീൽ ഇതിഹാസം നെയ്മർ ജൂനിയർ. എന്നാൽ പരിക്കിന്റെ പിടിയിലായത് കൊണ്ട് തന്നെ താരത്തിന് പല മത്സരങ്ങളും പുറത്തികരിക്കേണ്ടി വന്നു. കോപ്പ അമേരിക്കയിൽ നിന്നും താരത്തിന് പിന്മാറേണ്ടിയും വന്നു. 2026 ഫിഫ ലോകകപ്പ് ആയിരിക്കും തന്റെ അവസാനത്തെ ലോകകപ്പ് എന്നും, തന്റെ ഫുട്ബോൾ കരിയറിലെ അവസാനത്തെ ഷോട്ട് ആ ടൂർണമെന്റിൽ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബ്രസീൽ ആരാധകർ നെയ്‌മർ ജൂനിയറിനെ വളരെ മോശമായ രീതിയിലാണ് പ്രകോപിപ്പിക്കുന്നത്. അർജന്റീനൻ ആരാധകർ മെസിയെ ദൈവത്തെ പോലെയും, പോർച്ചുഗൽ ആരാധകർ റൊണാൾഡോയെ രാജാവിനെ പോലെയുമാണ് ആരാധിക്കുന്നത്, അത് കണ്ട് ബ്രസീൽ ആരാധകർ പഠിക്കണം എന്ന് പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് ബ്രസീൽ താരമായ റാഫീഞ്ഞോ.
റാഫീഞ്ഞോ പറയുന്നത് ഇപ്രകാരം:
“ബ്രസീൽ ആരാധകർ നെയ്മറിനോട് കാണിക്കുന്നതിൽ എനിക്ക് വളരെയധികം സങ്കടം ഉണ്ട്. അർജന്റീനൻ ആരാധകർ മെസിയെ ദൈവത്തെ പോലെയാണ് കാണുന്നത്, മാത്രമല്ല പോർച്ചുഗൽ ആരാധകർ ക്രിസ്റ്റ്യാനോ റൊണാൾഡോയെ രാജാവിനെ പോലെയുമാണ് കാണുന്നത്. ഞങ്ങളുടെ ആരാധകർ ഇവരെ കണ്ട് പഠിക്കണം”
റാഫീഞ്ഞോ തുടർന്നു:
Read more
“നെയ്മറിന്റെ കാല് ഒടിയുന്നത് കാണാനാണ് ഞങ്ങളുടെ ആരാധകർ ആഗ്രഹിക്കുന്നത്. നെയ്മർ ചെയ്ത ഏറ്റവും വലിയ തെറ്റ് അത് ബ്രസീലിൽ ജനിച്ചു എന്നതാണ്. ഈ രാജ്യം ഫുട്ബാളിനെയും താരങ്ങളുടെ കഴിവിനെയും അർഹിക്കുന്നില്ല” റാഫീഞ്ഞോ പറഞ്ഞു.