ആരെ ഒഴിവാക്കിയാലും ലൂണയെ വിൽക്കരുത്, അയാൾ വിരമിക്കുന്ന കാലം വരെ ബ്ലാസ്റ്റേഴ്സിൽ തുടരട്ടെ; ബ്ലാസ്റ്റേഴ്‌സ് സമം ലുണയാണ് ഇപ്പോൾ

ചക്ക് ദേ ഇന്ത്യ ഷാരൂഖ്ഖാന്‍ നായകനായ സൂപ്പര്‍ ഹിറ്റ് ബോളീവുഡ് ചിത്രങ്ങളില്‍ ഒന്നായിരുന്നെങ്കിലും ഇന്ത്യന്‍ കായിക രംഗത്തെ ഉത്തേജിപ്പിച്ച ഏറ്റവും ഉത്തേജിപ്പിച്ച മറ്റൊരു വാക്ക് ഇല്ലെന്ന് തന്നെ പറയാം. Go for the it India എന്നാണ് ചക്ക് ദേ ഇന്ത്യയുടെ അർത്ഥം. അതെ കോവിഡ് മഹാമാരിയുടെ കാലത്തും കുതിപ്പ് അവസാനിപ്പിക്കാതെ ഇന്ത്യൻ കായികരംഗം കുതിക്കുമ്പോൾ മലയാളി ഫുട്ബോൾ ആരാധകരും ആവേശത്തിലാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ആരാധകരുള്ള ടീമായ ബ്ലാസ്റ്റേഴ്സ് പോയ സീസണുകളിലെ മോശം പ്രകടനങ്ങളെ മറന്ന് മികച്ച പ്രകടനമാണ് ഇപ്പോൾ 2 വർഷമായി നടത്തുന്നത് .

മലയാളി ആരാധകരുടെ ഹൃദയതുടിപ്പായ ടീമിനായി ഈ സീസണിൽ താരങ്ങൾ എല്ലാവരും മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാൽ വിജയങ്ങളിൽ അമിതമായി സന്തോഷിക്കാതെ തോൽവികളിൽ തളരാതെയുള്ള പോസിറ്റീവ് സമീപനം കോച്ചിനെ കൂടാതെ കൊണ്ടുവന്ന ഒരു രക്ഷകൻ ഉണ്ട് , ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വിശ്വാസത്തിന്റെ അവസാന വാക്ക് – അഡ്രിയാൻ ലൂണ

രണ്ട് വര്‍ഷത്തെ കരാറിൽ ഉറുഗ്വേയിൽ നിന്നെത്തി അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍, മെല്‍ബണ്‍ സിറ്റി എഫ് സിയില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്കൊപ്പം ചേരുമ്പോൾ ” കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് , ഇത് പോലെ പല സൈനിങ്ങുകളും കേട്ടിട്ടുണ്ട് എന്ന കിലുക്കത്തിലെ ഇന്നസെന്റിനെ പോലെയായിരുന്നു ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഭാവങ്ങൾ .ക്ലബ് അത്‌ലെറ്റിക്കോ പ്രോഗ്രെസോ, മോണ്ടെവിഡോ വാണ്ടറേഴ്‌സ്, ഉറുഗ്വേയിലെ ഡിഫെന്‍സര്‍ സ്‌പോര്‍ട്ടിങ് എന്നീ ക്ലബ്ബുകളുടെ യൂത്ത് അക്കാദമികളിലായിരുന്നു താരത്തിന്റെ കരിയര്‍ തുടക്കം. ഗോളടിക്കാനും ഗോളടിപ്പിക്കാനുമുളള താരത്തിന്റ കഴിവ് കളിച്ച എല്ലാ ക്ലബുകളിലും താരത്തിന്റെ കീർത്തി വർദ്ധിപ്പിക്കാൻ കാരണമായി.

സ്പാനിഷ് ക്ലബ്ബുകളായ എസ്പാന്‍യോള്‍, ജിംനാസ്റ്റിക്, സിഇ സബാഡെല്‍ എന്നിവര്‍ക്കായി വായ്പ അടിസ്ഥാനത്തില്‍ കളിച്ച് 2013ല്‍ ഡിഫെന്‍സറിലേക്ക് മടങ്ങിയെത്തി. ഉറുഗ്വേ ക്ലബ്ബിനൊപ്പമുള്ള രണ്ട് സീസണുകള്‍ക്ക് ശേഷം മെക്സിക്കോയില്‍ ടിബു റോണ്‍സ് റോജോസ്, വെനാഡോസ് എഫ് സി എന്നീ ക്ലബുകള്‍ക്കായി ബൂട്ടു കെട്ടി. 2019 ജൂലൈയിലാണ് ഓസ്ട്രേലിയന്‍ ക്ലബ്ബായ മെല്‍ബണ്‍ സിറ്റിയുമായി കരാറിലെത്തുന്നത്. രണ്ടു വര്‍ഷത്തിലേറെ നീണ്ട കരിയറില്‍ മെല്‍ബണ്‍ ക്ലബ്ബിനായി 51 മത്സരങ്ങള്‍ കളിച്ചു

ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് കരോളിസ് സ്കിൻകിസ് യാതൊരു സൂചനകളും കൊടുക്കാതെ ടീമിലെത്തിച്ച താരം ക്രിയേറ്റിവ് മിഡ്ഫീൽഡർ എന്ന നിലയിൽ പ്രീ സീസൺ മുതൽ മികച്ച പ്രകടനമാണ് നടത്തിയത്. ടീമിന്റെ ക്യാപ്റ്റൻ അല്ലെങ്കിൽ പോലും സഹതാരങ്ങൾക്ക് നിരന്തരം പ്രചോദനമായി ലൂണ മികച്ച് നിൽക്കുന്നു. ത്രൂ ബോളുകൾ കരുത്താക്കിയ താരം 90 മിനിറ്റും ഓടിക്കളിക്കാൻ ഇഷ്ടപ്പെടുന്നു.

ഇന്നലത്തെ മത്സരം നമുക്ക് ഒന്ന് നോക്കാം, ബ്ലാസ്റ്റേഴ്‌സ് ഗോൾ കണ്ടെത്താനും നല്ല ഒരു ആക്രമണ അവസരം ഉണ്ടാക്കിയെടുക്കാനും ബുദ്ധിമുട്ടിയ സമയം ആയിരുന്നു അത്. എതിരാളികൾ കളിയിൽ മേധാവിത്വം പുലർത്തുന്നു . ദിമിത്രിയോസ് കളത്തിൽ എത്തിയതോടെ തനിക്ക് കളി മാറ്റാൻ പറ്റുമെന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നു. ഫ്രീ ആയ ലൂണ പിന്നെ നടത്തിയ ആക്രമണങ്ങൾ നോക്കുക, അത്രയും നേരവും കളത്തിൽ തുടരുന്നതിന്റെ ക്ഷീണം ഒന്നും കാണിക്കാതെ അയാൾ പറന്നു കളിച്ചു, അതിന്റെ ഫലമായിരുന്നു പിറന്ന ഗോൾ.

വർഷങ്ങളായി ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന ഒരു മികച്ച പാക്കേജാണ് ലൂണ . ബ്ലാസ്റ്റേഴ്സ് കിരീടധാരണം ആഗ്രഹിക്കുന്ന ലൂണ ചക്ക് ദേ ബ്ലാസ്റ്റേഴ്സ് എന്ന് പറഞ്ഞ് ടീമിന്റെ നെടുംതൂണായി നിൽക്കുന്നു.

Latest Stories

വരുണ്‍ ധവാന് വേണ്ടി അല്ലു അര്‍ജുനെ തഴയുന്നു! നോര്‍ത്ത് ഇന്ത്യയില്‍ പോര്; 'പുഷ്പ 2' തിയേറ്ററുകളില്‍ നിന്നും പിന്‍വലിക്കും

പുറത്തായതിന്റെ കലിപ്പ് സ്റ്റമ്പിനോട്; ക്ലാസന്റെ 'ചെവിയ്ക്ക് പിടിച്ച്' ഐസിസി, കടുത്ത നടപടി

ഈ വർഷം കോളിവുഡ് തൂക്കിയ സിനിമകൾ...

BGT 2024: "കോഹ്ലി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഞാൻ പറഞ്ഞു തരാം"; സഞ്ജയ് ബംഗാറിന്റെ വാക്കുകൾ ഇങ്ങനെ

BGT 2024-25: 'ഇത് ദീര്‍ഘവീക്ഷണമില്ലാത്ത പ്രവര്‍ത്തി, അംഗീകരിക്കാനാവില്ല'; അനിഷ്ടം പരസ്യമാക്കി ഓസീസ് ടീമിനെതിരെ മുന്‍ നായകന്‍

ഹരിതട്രിബ്യൂണലിന്റെ അടിയേറ്റു; തമിഴ്നാട്ടില്‍ തള്ളിയ ആര്‍സിസി, ക്രെഡന്‍സ് ആശുപത്രി, കോവളം ലീല ഹോട്ടലിന്റെയും മാലിന്യം കേരളം തന്നെ നീക്കം; രണ്ടു പേര്‍ പൊലീസ് പിടിയില്‍

'പട്ടി' പരാമർശം; കൃഷ്ണദാസിന് സിപിഐഎമ്മിൻ്റെ രൂക്ഷവിമർശനം, മുഴുവൻ മാധ്യമങ്ങളെയും പാർട്ടിക്കെതിരാക്കിയെന്ന് കുറ്റപ്പെടുത്തൽ

എന്റെ ബാറ്റിംഗ് മികവിന് കരുത്തായത് അദ്ദേഹം നല്‍കിയ ആത്മവിശ്വാസവും ഉറപ്പും: സൂപ്പര്‍ പരിശീലകന് നന്ദി പറഞ്ഞ് സഞ്ജു

സഹീറെ ദേ നീ, മുൻസഹതാരത്തിന് വൈറൽ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പങ്കുവെച്ച് സച്ചിൻ ടെണ്ടുൽക്കർ; വീഡിയോ വൈറൽ

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകം; പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ