ഇനി ഗോട്ട് തർക്കം വേണ്ട, ഇനിയേസ്റ്റയെക്കാൾ ഒത്തിരി മുകളിലാണ് അവൻ; മുൻ റയൽ മാഡ്രിഡ് താരത്തെ തിരഞ്ഞെടുത്ത് അൽഫോൻസോ ഡേവീസ്; ആരധകർക്ക് ഞെട്ടൽ

ബയേൺ മ്യൂണിക്ക് ഡിഫൻഡർ അൽഫോൻസോ ഡേവീസ് ഒരു ഗോട്ട് ചലഞ്ചിൽ ബാഴ്‌സലോണ ഐക്കൺ ആൻഡ്രിയാസ് ഇനിയേസ്റ്റയെ മറികടന്ന് മുൻ റയൽ മാഡ്രിഡ് താരം ഈഡൻ ഹസാർഡിനെ തിരഞ്ഞെടുത്തു. സ്പാനിഷ് താരവും ഈഡൻ ഹസാർഡും തമ്മിൽ നോക്കിയാൽ ഗോട്ടിനെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ മുൻ ലോകകപ്പ് ജേതാവിനും മുകളിൽ ഹസാർഡിനെ തിരഞ്ഞെടുക്കുക ആയിരുന്നു.

23-കാരനായ ഡേവീസ് തൻ്റെ സീനിയർ കരിയറിൻ്റെ ഭൂരിഭാഗവും ബയേൺ മ്യൂണിക്കിനൊപ്പം ചെലവഴിച്ചു, അവിടെ അദ്ദേഹം 195 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, 11 ഗോളുകൾ നേടുകയും 31 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. അഞ്ച് ബുണ്ടസ്ലിഗ കിരീടങ്ങൾ, രണ്ട് ഡിഎഫ്ബി പോക്കൽ കപ്പുകൾ, മൂന്ന് ജർമ്മൻ സൂപ്പർ കപ്പുകൾ, ഒരു ഫിഫാക്ലബ് ലോകകപ്പ്, യുവേഫ ചാമ്പ്യൻസ് ലീഗ്, സൂപ്പർകപ്പ് എന്നിവയിൽ മുത്തമിടാനും ടീമിനെ സഹായിച്ചു.

ടിഎസ്എൻ യൂട്യൂബ് ചാനലിൽ ഈഡൻ ഹസാർഡും ആന്ദ്രെ ഇനിയേസ്റ്റയും തമ്മിലുള്ള മികച്ച കളിക്കാരനെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ, അദ്ദേഹം ഈഡൻ ഹസാർഡിനെ തിരഞ്ഞെടുത്തു. ബാഴ്‌സലോണയിലെയും സ്‌പെയിനിലെയും ഇതിഹാസ താരമാണ് ആന്ദ്രെ ഇനിയേസ്റ്റ. ഇരുടീമുകളിലെയും ഏറ്റവും വിജയകരമായ കാലഘട്ടത്തിൻ്റെ പ്രധാന ഭാഗമാണ്. ബാഴ്സക്കായി 674 മത്സരങ്ങൾ കളിച്ച അദ്ദേഹം 57 ഗോളുകളും 136 അസിസ്റ്റുകളും നേടിയപ്പോൾ സ്പെയിനിനായി 14 ഗോളുകൾ നേടിയിട്ടുണ്ട്.

അതേസമയം ഈഡൻ ഹസാർഡ് ചെൽസിയിലെ തൻ്റെ കാലത്തിലൂടെയാണ് കൂടുതൽ അറിയപ്പെടുന്നത്, അവിടെ അദ്ദേഹം ഒരു മികച്ച ഡ്രിബ്ലറായിരുന്നു, അതേസമയം റയൽ മാഡ്രിഡിലെ അദ്ദേഹത്തിൻ്റെ സമയം പരുക്ക് മൂലം തകർന്നിരുന്നു. ചെൽസിക്കായി 76 മത്സരങ്ങൾ കളിച്ച അദ്ദേഹം ഏഴ് ഗോളുകളും 12 അസിസ്റ്റും നേടി .

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍