ഇനി എന്റെ ഭാഗത്ത് നിന്ന് അത്തരമൊരു പിഴവ് ഉണ്ടാകില്ല, തെറ്റ് പറ്റിയതിൽ ക്ഷമ ചോദിക്കുന്നു: ലയണൽ സ്കലോനി

കോപ്പ അമേരിക്കയിൽ അവസാന ഗ്രൂപ്പ് മത്സരത്തിൽ പെറുവിനെതിരെ 2-0 ത്തിന്റെ മികച്ച വിജയം നേടാൻ അർജന്റീനയ്ക്ക് സാധിച്ചു. എന്നാൽ ടീമിന്റെ കൂടെ കഴിഞ്ഞ മത്സരത്തിൽ കോച്ച് ലയണൽ സ്‌കൈലോണി ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് കോൺമെബോൾ ഒരു മത്സരത്തിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ചിലിക്കെതിരെ നടന്ന മത്സരത്തിൽ അർജന്റീനൻ താരങ്ങൾ കളിക്കളത്തിലേക്ക് ഇറങ്ങാൻ വൈകിയത് കൊണ്ടാണ് കോച്ച് സ്‌കൈലോണിക്ക് ഒരു മത്സരത്തിൽ സസ്പെന്ഷനും പിഴയും കിട്ടിയത്.

ലയണൽ സ്‌കൈലോണി പറഞ്ഞത് ഇങ്ങനെ:

” ഒരു കോച്ച് എന്ന നിലയിൽ ഞാൻ ടീമിനൊപ്പം നിൽക്കാൻ ആഗ്രഹിച്ചു. അന്ന് കളിക്കളത്തിലേക്ക് ഇറങ്ങാൻ കുറിച്ച വൈകി. ഇനി അങ്ങനെ ഉണ്ടാകാതെ ഇരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും. എന്റെ അഭാവത്തിൽ സപ്പോർട്ടിങ് സ്റ്റാഫുകളാണ് കാര്യങ്ങൾ നന്നായി കൈകാര്യം ചെയ്യ്തത്”. ലയണൽ സ്‌കൈലോണി പറഞ്ഞു

Read more

ടീമിലെ മറ്റു പരിശീലകരായ പാബ്ലോ ഐമറും, വാൾട്ടർ സാമുവലും ആയിരുന്നു കഴിഞ്ഞ മത്സരത്തിൽ അർജന്റീനൻ താരങ്ങളുടെ കൂടെ ഉണ്ടായിരുന്നത്. നാളെ നടക്കുന്ന മത്സരത്തിൽ ലയണൽ സ്‌കൈലോണി തിരിച്ചെത്തും എന്നാണ് അർജന്റീനൻ ക്യാമ്പിൽ നിന്ന് വരുന്ന വിവരങ്ങൾ. ക്വാട്ടർ ഫൈനലിലെ അർജന്റീനയുടെ ആദ്യ മത്സരം കരുത്തരായ ഇക്വഡോർ ആയിട്ടാണ്. കോപ്പ അമേരിക്കൻ ടൂർണമെന്റിന് മുൻപേ ഇരു ടീമുകളും ഒരു സൗഹൃദ മത്സരം കളിച്ചിരുന്നു. അതിൽ അര്ജന്റീന എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്.