അന്തസ് വേണമെടാ അന്തസ്; "എന്നെ കുറിച്ച് അനാവശ്യം പറയരുത്"; പൊട്ടിത്തെറിച്ച് കിലിയൻ എംബപ്പേ

ഫ്രഞ്ച് താരമായ കിലിയൻ എംബപ്പേ ആണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ പ്രധാന വാർത്ത താരം. എംബപ്പേ ഇത്തവണത്തെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടി ഫ്രാൻസ് ടീമിന്റെ കൂടെ കളിക്കില്ല എന്ന വാർത്ത ആരാധകർക്ക് നിരാശയാണ് സമ്മാനിച്ചത്. ഇതിനിടെ കഴിഞ്ഞ ദിവസം അദ്ദേഹം ഒരു നൈറ്റ് ക്ലബ്ബിൽ പോയിരുന്നു. തന്റെ സുഹൃത്തുക്കളോടൊപ്പം സ്വീഡനിലെ ഒരു നൈറ്റ് ക്ലബ്ബിലായിരുന്നു അദ്ദേഹം പോയിരുന്നത്. സ്റ്റോക്ക് ഹോമിലെ ബാങ്ക് ഹോട്ടലിലായിരുന്നു എംബപ്പേയും സുഹൃത്തുക്കളും താമസിച്ചിരുന്നത്.

ഇതുമായി ബന്ധപ്പെട്ട വാർത്ത ഫ്രഞ്ച് മാധ്യമമായ RMC സ്പോർട് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. താരം താമസിച്ച ഹോട്ടൽ ഒരു റേപ്പ് കേസ് നടന്നിട്ടുണ്ട് എന്നും ഇക്കാര്യത്തിൽ പോലീസ് അന്വേഷണങ്ങൾ നടത്തുന്നു എന്നുമായിരുന്ന റിപ്പോർട്ട്. ഇത് വ്യാപകമായതോടെ എംബപ്പേ തന്നെ ഇക്കാര്യത്തിൽ പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.

കിലിയൻ എംബപ്പേ പറയുന്നത് ഇങ്ങനെ:

” ഫേക്ക് ന്യൂസ്. ഇത്തരം വാർത്തകൾ ഇപ്പോൾ കൂടുതൽ പ്രെഡിക്റ്റബിൾ ആയിരിക്കുന്നു. എന്റെ ഹിയറിങ്ങിന് തൊട്ടു മുൻപാണ് ഇതെല്ലാം സംഭവിക്കുന്നത് ” കിലിയൻ എംബപ്പേ എഴുതിയ കുറിപ്പ് ഇങ്ങനെ.

പിഎസ്ജി ഇത് വരെയായി എംബാപ്പയ്ക്ക് സാലറി കൊടുത്തിട്ടില്ല. അതുമായി ബന്ധപ്പെട്ട ഇപ്പോഴും കേസ് നടക്കുന്നുണ്ട്. ആ ഹിയറിങ്ങിന്റെ കാര്യമാണ് അദ്ദേഹം പറഞ്ഞത്. ഹിയറിങ്ങിന് തൊട്ടു മുന്നേയാണ് ഇത്തരം വ്യാജവാർത്തകൾ വരുന്നത് എന്നാണ് ഈ താരം ആരോപിക്കുന്നത്. തന്നെ മനപ്പൂർവ്വം കരുവാരിത്തേക്കാൻ പലരും ശ്രമിക്കുന്നുണ്ട് എന്നാണ് എംബപ്പേ ഇപ്പോൾ സംശയിക്കുന്നത്.

Latest Stories

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം